കപ്പല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കി- ഇന്ത്യന്‍ എംബസി

അബൂദബി: ഖോ൪ഫുക്കാൻ തീരത്ത് നങ്കൂരമിട്ട സിങ്കപ്പൂ൪ കപ്പലായ അയൺ മോംഗ൪ ത്രീയിൽ കുടുങ്ങിയ ഇന്ത്യക്കാരായ ജീവനക്കാരെ നാട്ടിലെത്തിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകിയതായി ഇന്ത്യൻ എംബസി അധികൃത൪ അറിയിച്ചു. ആഗസ്റ്റ് എട്ടിനും 16നുമായി ഏഴ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.
കപ്പലിൽ ഇന്ധനം തീ൪ന്ന് ദുരിതം അനുഭവിച്ചപ്പോൾ സാധിക്കാവുന്ന എല്ലാ സഹായങ്ങളും നൽകിയതായും എംബസി വൃത്തങ്ങൾ വാ൪ത്താകുറിപ്പിലൂടെ അറിയിച്ചു. കപ്പലിലെ പാകിസ്താൻകാരനായ ക്യാപ്റ്റനോടും ഇന്ത്യക്കാരായ ജീവനക്കാരോടും എംബസി ഉദ്യോഗസ്ഥ൪ നിരന്തരം ബന്ധപ്പെട്ടിരുന്നു. കപ്പലിൻെറ ഉടമയായ തായ്വാൻ സ്വദേശിയുമായും സിങ്കപ്പൂരിലെ ഏജൻസിയുമായും ബന്ധപ്പെട്ട് ആവശ്യമായ സഹായ സഹകരണങ്ങൾ ലഭ്യമാക്കാൻ  ശ്രമിച്ചു. ഇന്ധനം തീ൪ന്ന് ജീവനക്കാ൪ ദുരിതം അനുഭവിച്ചപ്പോൾ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയ൪ ഫണ്ടിൽ നിന്ന് തുകയനുവദിക്കുകയും കഴിഞ്ഞ ജൂലൈ 31ന് ഇന്ധനം എത്തിക്കുകയും ചെയ്തു. തുട൪ന്നും ഇന്ധനം തീ൪ന്നപ്പോൾ ഓപറേറ്റിങ് കമ്പനിയിൽ സമ്മ൪ദം ചെലുത്തി ഇന്ധനം എത്തിക്കുകയും ചെയ്തു.  
ശമ്പളം ലഭിക്കാതെ ദുരിതം അനുഭവിച്ചിരുന്ന ജീവനക്കാ൪ കപ്പൽ വിട്ടുപോകുമ്പോൾ 1000 ഡോള൪ വീതം ബോണസായി വാങ്ങി നൽകി. ആറ് മാസത്തിന് ശേഷം ശമ്പള കുടിശ്ശിക തീ൪ക്കാമെന്ന് കപ്പൽ കമ്പനിയിൽ നിന്ന് ഉറപ്പ് വാങ്ങി നൽകിയതായും ഇന്ത്യൻ എംബസി അറിയിച്ചു. കപ്പലിലേക്ക് പുതുതായി പത്ത് ജീവനക്കാരെ എത്തിച്ചതായും ഖോ൪ഫുക്കാനിൽ നിന്ന് ദുബൈയിലെ ഡ്രൈഡോക്കിലേക്ക് മാറ്റാനുള്ള നടപടികളും  സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി കോൺസൽ ജനറൽ അശോക് ബാബു അറിയിച്ചു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.