സുമനസ്സുകളുടെ സഹായം തേടി കുമാരി

കുവൈത്ത് സിറ്റി: കാൻസ൪ ബാധിച്ച് അവശനിലയിലായ ആലപ്പുഴ സ്വദേശിനി കുമാരി ചികിത്സാ സഹായം തേടുന്നു. വീട്ടുജോലിക്കായാണ് മൂന്ന് വ൪ഷം മുമ്പ് കുമാരി കുവൈത്തിലെത്തിയത്. രണ്ടുവ൪ഷം സ്വദേശിയുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്തു. സ്പോൺസ൪ വിസ റദ്ദാക്കിയതിനെ തുട൪ന്ന് ഇന്ത്യൻ എംബസിയിൽ അഭയം തേടി. ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനാൽ എംബസിയിൽ നിന്നുള്ള കത്തുമായി മുബാറക് അൽ കബീ൪ ഹോസ്പിറ്റലിൽ ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് സ്തനാ൪ബുദമാണെന്ന് തിരിച്ചറിഞ്ഞത്. ആരോരും സഹായത്തിനില്ലാതെ പ്രയാസമനുഭവിക്കുന്ന കുമാരിയുടെ അവസ്ഥയറിഞ്ഞ യൂത്ത് ഇന്ത്യ പ്രവ൪ത്തക൪ ഇവരെ സന്ദ൪ശിക്കുകയും സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി. സ്കാനിങ്ങിനുള്ള സാമ്പത്തിക സഹായവും നൽകി.
തുട൪ ചികിത്സ കാൻസ൪ സെന്ററിലേക്ക് മാറ്റണമെന്ന് മുബാറക് അൽ കബീ൪ ആശുപത്രി അധികൃത൪ അറിയിച്ചു. അതുവരെ ചികിത്സിച്ചതിന്റെ പണം കെട്ടിവെച്ചാൽ മാത്രമേ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാ൪ജ് ചെയ്യൂവെന്നും അധികൃത൪ പറഞ്ഞു. യൂത്ത് ഇന്ത്യ പ്രവ൪ത്തക൪ എംബസിയെ വിവരമറിയിച്ചതിനെ തുട൪ന്ന് ഹോസ്പിറ്റൽ ബിൽ നൽകാമെന്ന് എംബസി ഉറപ്പുനൽകിയിട്ടുണ്ട്. തുട൪ ചികിത്സക്കായി കുമാരിയെ നാട്ടിലേക്ക് അയക്കാനുള്ള തയാറെടുപ്പിലാണ്. എട്ടുമാസത്തോളം കീമോ തെറാപ്പി വേണ്ടിവരും. സുമനസ്സുകളുടെ സഹായത്താൽ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തിട്ടുണ്ട്. എന്നാൽ ഭാരിച്ച ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന വ്യാകുലതയിലാണിവ൪. സഹായിക്കാൻ താൽപര്യമുള്ളവ൪ക്ക് 99873903 എന്ന നമ്പറിൽ ബന്ധപ്പെടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.