ദോഹ: അഫ്ഗാനിസ്ഥാനും അമേരിക്കയും താലിബാനും തമ്മിലുള്ള സമാധാന സംഭാഷണങ്ങൾക്കായി ദോഹയിൽ സജ്ജീകരിച്ച താലിബാൻ ഓഫിസ് സൗദിയിലേക്ക് മാറ്റുമെന്ന് സൂചന. അഫ്ഗാനിലെ മുതി൪ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോ൪ട്ട് ചെയ്തത്.
ദോഹയിൽ ആരംഭിച്ച സമാധാന പ്രക്രിയക്ക് തുടക്കത്തിൽ തന്നെയുണ്ടായ സ്തംഭനം നീക്കുന്നതിന് പുതിയൊരു സ്ഥലം കണ്ടെത്തുന്നത് നല്ലതായിരിക്കുമെന്ന് പാകിസ്ഥാനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പാകിസ്താൻ സന്ദ൪ശിച്ചപ്പോൾ ഇക്കാര്യം ച൪ച്ച ചെയ്തിരുന്നു.
ദോഹയിൽ ജൂണിൽ ആരംഭിച്ച താലിബാൻ ഓഫിസ് താലിബാൻെറ കൊടി ഉയ൪ത്തുന്നതും ‘ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്ന പേര് നൽകിയതും സംബന്ധിച്ച വിവാദത്തെ തുട൪ന്ന് രണ്ടുദിവസത്തിനകം പൂട്ടുകയായിരുന്നു.
പുതിയൊരു കേന്ദ്രത്തിൽ വെച്ച് സമാധാന പ്രക്രിയ തുടങ്ങുകയാണ് ഉദ്ദേശമെന്നും ഇത് സൗദിയോ തു൪ക്കിയോ ആകാമെന്നും അഫ്ഗാൻ ഹൈപീസ് കൗൺസിൽ സീനിയ൪ അംഗമായ ഹബീബുല്ല ഫൗസി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോ൪ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.