എക്പ്രസ് ലേഖിക കൈറോയില്‍ പട്ടാളത്തിന്‍െറ വെടിയേറ്റു മരിച്ചു

ദുബൈ:ഗൾഫ് ന്യൂസ് ലേഖിക ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ പട്ടാളത്തിൻെറ വെടിയേറ്റു മരിച്ചു. ഗൾഫ് ന്യൂസിൻെറ സഹോദര പ്രസിദ്ധീകരണമായ എക്സ്പ്രസിൻെറ ലേഖിക ഹബീബ അഹമ്മദ് അബ്ദുൽഅസീസ് (26) ആണ് റബ്ബ അൽ അദാവിയ സ്ക്വയറിൽ മു൪സി അനുകൂലികൾക്കെതിരായ പട്ടാള നീക്കത്തിൽ കൊല്ലപ്പെട്ടത്. ഈജിപ്തുകാരിയായ ഹബീബ അവധിക്ക് നാട്ടിൽപോയതായിരുന്നു. ഹബീബ രാവിലെ സുബ്ഹി നമസ്കാരത്തിനായി പള്ളിയിൽ പോയതായിരുന്നെന്നും രാവിലെ ഷാ൪ജയിലുള്ള ഉമ്മയുമായി സംസാരിച്ചിരുന്നതായും സഹോദര അ൪വ റമദാൻ പറഞ്ഞു. പിന്നീട് ഉച്ചക്ക് വിളിച്ചപ്പോൾ മറുപടിയുണ്ടായില്ല. വീണ്ടും വിളിച്ചപ്പോൾ മറ്റാരോ ഫേണെടുത്ത് ഹബീബ മരണപ്പെട്ടവിവരം അറിയിക്കുകയായിരുന്നു.
2011 സെപ്റ്റംബറിൽ ഗൾഫ് ന്യൂസിൽ ഇൻേറണിയായി ചേ൪ന്ന ഹബീബ 2012 ഏപ്രിലിലാണ് എക്സ്പ്രസിൽ ജോലിയിൽ പ്രവേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.