കുവൈത്ത് സിറ്റി: തൃശൂ൪ സ്വദേശിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂ൪ കാര കാതിയാളം വൈപ്പിപ്പാടത്ത് പരേതനായ മുഹമ്മദിൻെറ മകൻ മനാഫിനെ (43) യാണ് ഹവല്ലിയിലെ താമസ സ്ഥലത്ത് തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൂന്ന് ദിവസം മുമ്പ് തന്നെ മരണം നടന്നിരുന്നുവെന്ന് സംശയിക്കുന്നു. മുറിയിൽ നിന്ന് ദു൪ഗന്ധം വമിച്ചതിനെ തുട൪ന്ന് കെട്ടിടത്തിൻെറ കാവൽക്കാരൻ വാതിൽ ബലമായി തുറന്ന് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മനാഫിനൊപ്പം താമസിച്ചിരുന്നയാൾ അവധിക്ക് നാട്ടിൽ പോയിരിക്കുകയാണ്. മനാഫിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാതിരുന്നതിനെ തുട൪ന്ന് കുവൈത്തിൽ തന്നെയുള്ള ജ്യേഷ്ഠൻ ഹുസൈൻ അന്വേഷിച്ച് മുറിയിൽ വന്നിരുന്നു. എന്നാൽ മുറി അടച്ചിട്ടിരിക്കുന്നത് കണ്ടപ്പോൾ തിരിച്ചുപോവുകയായിരുന്നു. ഫ൪വാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. റംലയാണ് മനാഫിൻെറ ഭാര്യ. മക്കൾ: നഹന, നാസ്മിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.