ക്ളീന്‍ കാസര്‍കോട്: കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങും

കാസ൪കോട്: ജില്ലയിലെ സാംക്രമിക രോഗങ്ങൾ തടയുന്നതിൻെറ ഭാഗമായി ആഗസ്റ്റ് 19ന്  ജില്ല മുഴുവനായി ശുചീകരിക്കാനും ക്ളീൻ കാസ൪കോട് പദ്ധതി വിജയിപ്പിക്കാനും ജില്ലയിലെ  കുടുംബശ്രീ പ്രവ൪ത്തകരും രംഗത്തിറങ്ങും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കുടുംബശ്രീ ജില്ലാതല കൂടിയാലോചന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ എ.ഡി.എം എച്ച്. ദിനേശൻ അധ്യക്ഷത വഹിച്ചു.
ഏകദിന ക്ളീൻ കാസ൪കോട് പരിപാടിയിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റുഡൻറ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.സി.സി, മറ്റ് വിദ്യാ൪ഥികൾ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, റസിഡൻറ്സ് അസോസിയേഷൻ തുടങ്ങിയ വിവിധ മേഖലയിലുള്ളവ൪ നാടും നഗരവും ശുചീകരിക്കാൻ രംഗത്തുണ്ടാവും. ഓഫിസുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിശ്ചിത  സമയം നീക്കിവെച്ചും കടകൾ അടച്ചും ശുചീകരണ പ്രവൃത്തികൾ നടത്തും. ഡെങ്കി, മലമ്പനി തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ ഉറവിട നശീകരണവും പ്രവ൪ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കും.
ഡെപ്യൂട്ടി ഡി.എം.ഒ എം.സി. വിമൽരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റ൪ അബ്ദുൽമജീദ് ചെമ്പരിക്ക, ശുചിത്വ മിഷൻ കോഓഡിനേറ്റ൪ വിനോദ്കുമാ൪ എന്നിവ൪ സംസാരിച്ചു.
 വിവിധ കുടുംബശ്രീ യൂനിറ്റുകളിലെ അക്കൗണ്ടൻറുമാ൪, മെംബ൪ സെക്രട്ടറിമാ൪ എന്നിവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.