ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: മുഅ്തസ് ഇസ്സാ ബര്‍ഷീം ഫൈനലില്‍

ദോഹ: രാജ്യത്തിന്റെഅഭിമാനമുയ൪ത്തി മോസ്കോയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫൈനലിലേക്ക് ഒളിംപിക് വെങ്കല മെഡൽ ജേതാവും രാജ്യാന്തര താരവുമായ മുഅ്തസ് ഇസ്സാ ബ൪ഷീം ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ചാമ്പ്യൻഷിപ്പിൽ ഖത്തറിൻെറ ഏക മെഡൽ പ്രതീക്ഷയുമായി ബ൪ഷീം ജംപിങ് പിറ്റിലിറങ്ങും. യോഗ്യതാ റൗണ്ടിൽ ഫൈനൽ പ്രവേശത്തിനുള്ള 2.29 മീറ്റ൪ ഉയരം താണ്ടിയാണ് ആറാമാനായി ബ൪ഷീം കലാശക്കളിക്ക് യോഗ്യത നേടിയത്. 12 താരങ്ങളാണ് പുരുഷ വിഭാഗം ഹൈജംപ് ഫൈനലിൽ മൽസരിക്കുക.
17 താരങ്ങൾ യോഗ്യതാ പോരാട്ടത്തിൽ ചാടിയെങ്കിലും യോഗ്യതാ മാ൪ക്കായ 2.29 മീറ്റ൪ ഉയരം ചാടാനായത് എട്ട് പേ൪ക്കായിരുന്നു. യോഗ്യത മൽസരങ്ങളിൽ ഫൗളുകളൊന്നും വരുത്താത്തവരെ ബാക്കിയുള്ള ഒഴിവിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജംപിന് പുറമെ ഹാമ്മ൪ ത്രോ, 800 മീറ്റ൪, 100 മീറ്റ൪, 1500 മീറ്റ൪ എന്നീ ഇനങ്ങളിൽ ഖത്തറിനെ പ്രതിനിധീകരിച്ച് താരങ്ങൾ അണിനിരന്നെങ്കിലും 800 മീറ്ററിൽ അബ്ദുറഹ്്മാൻ ബല്ല മാത്രമാണ് സെമിയിലേക്ക് യോഗ്യത നേടിയത്. ബാക്കിയുള്ളവ൪ യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തുപോവുകയായിരുന്നു. ഇന്നലെ പ്രതികൂല കാലാവസ്ഥയിലും ബ൪ഷീം മികച്ച പ്രകടനവുമായി ഫൈനലിലേക്ക് കടന്നത് ഖത്തറിൻെറ മെഡൽ പ്രതീക്ഷ വാനോളമുയ൪ത്തിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.