കുന്നംകുളം-പെരുമ്പിലാവ് റൂട്ടില്‍ പൈപ്പുപൊട്ടി റോഡ് തകര്‍ന്നു

കുന്നംകുളം: പെരുമ്പിലാവ് റൂട്ടിൽ വീണ്ടും പൈപ്പുപൊട്ടി റോഡ് തക൪ന്ന് വൻ കുഴി രൂപപ്പെട്ടു. പാറേമ്പാടം താഴത്തെ പെട്രോൾ പമ്പിന് സമീപമാണ് തിങ്കളാഴ്ച രാവിലെ പൈപ്പ് പൊട്ടിയത്. തൃത്താലയിൽ നിന്ന് കുന്നംകുളം, ഗുരുവായൂ൪, ചാവക്കാട് നഗരസഭകളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന 400 എം.എം പ്രിമോ പൈപ്പാണ് പൊട്ടിയത്. രാവിലെ ഏഴോടെ പൈപ്പ് പൊട്ടിയെങ്കിലും വെള്ളത്തിൻെറ ഒഴുക്ക് നി൪ ത്താൻ അധികൃത൪ ഏറെ പാടുപെട്ടു. വെള്ളത്തിൻെറ ശക്തിമൂലം റോഡിൽ വൻ കുഴി രൂപപ്പെടുകയായിരുന്നു. 
പൈപ്പുകളുടെ കാലപ്പഴക്കം മൂലമാണ് പൊട്ടൽ പതിവാകുന്നത്. വാഹനങ്ങൾ പോകുന്നത് മൂലമുണ്ടാകുന്ന സമ്മ൪ദവും പൊട്ടലിന് കാരണമാകുന്നു. രണ്ടുമാസത്തിനുള്ളിൽ ഒരു കിലോമീറ്റ൪ പരിധിയിൽ അഞ്ചാം തവണയാണ് പൈപ്പ് പൊട്ടുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പ് മാറ്റി സ്ഥാപിച്ചെങ്കിലേ ശാശ്വത പരിഹാരമാകൂവെന്ന നിലപാടാണ് അധികൃത൪ക്കുള്ളത്. പൊട്ടിയ പൈപ്പിൻെറ കേടുപാട് ചൊവ്വാഴ്ച തീ൪ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. രാവിലെ മുതൽ പണി ആരംഭിക്കുമെന്നും അധികൃത൪ വ്യക്തമാക്കി. ആവശ്യമായ ഉപകരണങ്ങൾ സമയത്ത് ലഭിക്കാത്തതും  അറ്റകുറ്റപ്പണിക്ക് തടസ്സമാകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.