വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്

മസ്കത്ത്: ഈദുൽ ഫിത്വ്൪ പൊതു അവധി കഴിഞ്ഞ് ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും തുറക്കാനിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ ഒമാൻെറ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. അവധി ആഘോഷിക്കാൻ നിരവധി കുടുംബങ്ങൾ പാ൪ക്കുകളിലും ബീച്ചുകളിലും ഒത്തുകൂടിയതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ഇവ ജനനിബിഡമായിരുന്നു.
ഞായറാഴ്ച നല്ല ചൂട് അനുഭവപ്പെട്ടിരുന്നെങ്കിലും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്കിന് കുറവുണ്ടായിരുന്നില്ല. ഖുറം നാച്യുറൽ പാ൪ക്, നസീം ഗാ൪ഡൻ, അൽ ഹംറാത്ത് പാ൪ക്ക്, റിയാം പാ൪ക്ക് , റുസൈൽ പാ൪ക് എന്നിവിടങ്ങളിൽ പലരും ഭക്ഷണവുമായി എത്തിയാണ് അവധി ആഘോഷിച്ചത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വാദീ ബനീ ഖാലിദ്, സവാദീ ബീച്ച്, യിത്തി, ഖുറിയാത്ത് ഡാം, ബി൪ക്കത്തുൽ മൗസ്, ജബൽ അഖ്ദ൪, ജബൽ ശംസ്, ബഹ്ല, നിസ്വ, നഖൽ, റുസ്താഖ്, ബ൪കയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും വൻ തിരക്ക് അനുഭവപ്പെട്ടു. വാദീ ബനീഖാലിലെ നീല തടാകം സന്ദ൪ശകരെ ഏറെ ആക൪ഷിച്ചിരുന്നു. ചെങ്കുത്തായ പാറയിൽ നിന്ന് വെള്ളത്തിൽ ചാടി കുളിക്കാനും നീന്താനും നിരവധി പേ൪ എത്തിയിരുന്നു. ഒമാൻെറ ചരിത്രത്തിൻെറയും സംസ്കാരത്തിൻെറയും പ്രതീകമായി തലഉയ൪ത്തി നിൽക്കുന്ന നിസ്വ, ബഹ്ല, റുസ്താഖ് എന്നീ കോട്ടകൾ കാണാനും നിരവിധി പേ൪ എത്തി. ഒമാന് പുറത്തേക്കും നിരവധി പേ൪ അവധി ആഘോഷിക്കാൻ പോയിരുന്നു. യു.എ. ഇ അടക്കമുള്ള അയൽ രാജ്യങ്ങളിൽ അവധി ആഘോഷിക്കാനും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനും നിരവധി പേ൪ പോയിരുന്നു. ചൊവ്വാഴ്ച പ്രവൃത്തി ദിനം ആരംഭിക്കുന്നതിനാൽ ദുബൈ അതി൪ത്തി അടക്കമുള്ളിടങ്ങളിൽ തിങ്കളാഴ്ച വീണ്ടും തിരക്ക് ആരംഭിക്കും. ഖത്ത൪, ബഹ്റൈൻ, സൗദി, കുവൈത്ത് തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും നിരവധി പേ൪ അവധി ആഘോഷിക്കാൻ പോയതിനാൽ ഈ റൂട്ടിൽ സ൪വീസ് നടത്തുന്ന വിമാനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മസ്കത്തിൽ നിന്ന് സലാലയിലേക്ക്  ടൂറിസം ഫെസ്റ്റിവലിന്  പോയ നിരവധി പേ൪  തിരിച്ചുവരുന്നതിനാൽ ഈ റൂട്ടിലും തിങ്കളാഴ്ച നല്ല തിരക്ക് അനുഭവപ്പെടും. രണ്ടാം പെരുന്നാൾ ദിവസം ഒമാൻെറ വിവിധ ഭാഗങ്ങളിൽ ഒമാൻ പരമ്പരാഗത നൃത്തങ്ങളും മറ്റുമായി പെരുന്നാൾ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. റുസ്താഖ് പബ്ളിക് പാ൪കിൽ സംഘടിപ്പിച്ച പെരുന്നാൾ ആഘോഷത്തിൽ നാടകമടക്കമുള്ള കലാപരിപാടികൾ സംഘടിപ്പിച്ചു. ഒമാനി ഗായകരായ ബദ൪ അൽ ഹാ൪ത്തി, അബ്ദുൽ ഹമീദ് അൽ കിയൂമി, വാലിദ് ബുറൈകി, തുടങ്ങിയവ൪ പങ്കെടുത്ത ഗാനമേളയും സംഘടിപ്പിച്ചിരുന്നു. ഒമാൻ ടൂറിസം മന്ത്രാലയത്തിൻെറ സഹായത്തോടെയാണ് റുസ്താഖിൽ പരിപാടികൾ സംഘടിപ്പിച്ചത്. ബ൪ക, ഇബരി എന്നിവിടങ്ങളിൽ ഒട്ടകയോട്ട മത്സരം നടന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.