സലാല: തുംറൈത്തിനടുത്ത് ട്രെയില൪ അപകടത്തിൽ പെട്ട് ഡ്രൈവ൪ മരിച്ചു. പെരുമ്പാവൂ൪ ചേലക്കുളം സ്വദേശി തേങ്ങട അലിയുടെ മകൻ മുസ്തഫയാണ് മരിച്ചത്.
അൽ ഫൈറൂസ് കമ്പനിയിലെ ജീവനക്കാരനായ ഇദ്ദേഹം ലോഡുമായി മസ്കത്തിൽ നിന്ന് സലാലയിലേക്ക് വരുന്നതിനിടെയാണ് അപകടം . റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ നിലയിലാണ് ട്രെയില൪ കാണപ്പെട്ടത്. ഡ്രൈവ൪ ഉറങ്ങിയതാവാം അപകട കാരണമെന്ന് കരുതുന്നു. പത്ത് വ൪ഷത്തോളം കുവൈത്തിലുണ്ടായിരുന്ന ഇദ്ദഹേം ഒന്നര വ൪ഷം മുമ്പാണ് ഒമാനിലെത്തിയത്. ഹവ്വാബിയാണ് ഭാര്യ. ഒരു മകളും രണ്ട് ആണ്മക്കളുമുണ്ട്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടി ആരംഭിച്ചതായി കമ്പനി അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.