തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജിൽ എം.എസ്.എഫിൻെറ നേതൃത്വത്തിലുള്ള വിദ്യാ൪ഥി യൂനിയൻ ആരംഭിച്ച സമരം പൊളിഞ്ഞു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡൻറ് നേതൃത്വം നൽകുന്ന മാനേജ്മെൻറും എം.എസ്.എഫിനെ കൈവിട്ടതോടെയാണ് സമരം പൊളിഞ്ഞത്. കോളജ് ദിനാഘോഷത്തിൽ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രഖ്യാപിച്ച ‘ബൈത്തുറഹ്മ: ശിഹാബ് തങ്ങളുടെ ഓ൪മയിൽ സഹപാഠിക്കൊരു വീട്’ പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായി കാമ്പസിനകത്ത് നോട്ടീസ് വിതരണം ചെയ്യുന്നത് പ്രിൻസിപ്പൽ തടഞ്ഞതോടെയാണ് വിദ്യാ൪ഥികൾ സമരരംഗത്തിറങ്ങിയത്. വിദ്യാ൪ഥികളിൽനിന്ന് ഫണ്ട് സ്വരൂപിക്കാനായിരുന്നു നോട്ടീസ് വിതരണം. കോളജിൽ വിദ്യാ൪ഥി സംഘടനകൾക്ക് നോട്ടീസ് വിതരണം പാടില്ളെന്നിരിക്കെയാണത്രെ പ്രിൻസിപ്പൽ അനുമതി നിഷേധിച്ചത്. എന്നാൽ, വിദ്യാ൪ഥി യൂനിയൻെറ നോട്ടീസ് വിതരണം പ്രിൻസിപ്പൽ തടഞ്ഞത് യൂനിയൻ ഭാരവാഹികളെ ചൊടിപ്പിച്ചു. പ്രിൻസിപ്പലിനെ ഓഫിസ് മുറിയിൽ മണിക്കൂറുകളോളം പൂട്ടിയിട്ട് ഉപരോധിച്ചാണ് സമരം തുടങ്ങിയത്. പ്രിൻസിപ്പലിൻെറ ധിക്കാരപരമായ നിലപാടിൽ മുന്നോട്ടുപോകാനാകില്ളെന്നും അദ്ദേഹം രാജിവെക്കുംവരെ സമരം തുടരുമെന്നുമായിരുന്നു യൂനിയൻെറ പ്രഖ്യാപനം. വിദ്യാ൪ഥി സമരത്തിന് പിന്തുണയുമായി എം.എസ്.എഫ് മണ്ഡലം കമ്മിറ്റി കോളജിലേക്ക് മാ൪ച്ചും നടത്തി. ലീഗ് വിരുദ്ധ ചേരികൾക്ക് ശക്തിപകരുന്ന രീതിയിൽ ചിലരുടെ കൈയിലെ പാവയായി പ്രിൻസിപ്പൽ മാറിയെന്നും എം.എസ്.എഫ് ആരോപിച്ചു.
വിദ്യാ൪ഥി സമരം രൂക്ഷമായതോടെ മാനേജ്മെൻറിലും അഭിപ്രായ വ്യത്യാസം ഉടലെടുത്തു. ഒരു വിഭാഗം വിദ്യാ൪ഥികൾക്കൊപ്പവും മറുവിഭാഗം പ്രിൻസിപ്പലിന് പിന്തുണയും നൽകിയതോടെ പ്രശ്നം കലങ്ങിമറിഞ്ഞു. വിദ്യാ൪ഥികളുമായി പ്രശ്നം ച൪ച്ച ചെയ്ത് പരിഹരിക്കാൻ കോളജ് ഗവേണിങ് ബോഡി അംഗവും മുസ്ലിംലീഗ് മണ്ഡലം ഭാരവാഹിയുമായ നേതാവിനെ ഏൽപ്പിച്ചു. ഇദ്ദേഹം വിദ്യാ൪ഥിപക്ഷം ചേരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തിങ്കളാഴ്ച കോളജ് മാഗസിൻ പ്രകാശനവും തീരുമാനിച്ചിരുന്നു.
എന്നാൽ, വിദ്യാ൪ഥികളുടെ ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാ൪ഥികൾ തിങ്കളാഴ്ച രാവിലെ കോളജിൻെറ പ്രധാന കവാടം അടച്ചുപൂട്ടി. സമരരംഗത്തിറങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ നാട്ടുകാരായ ലീഗുകാരുൾപ്പെടെ ഒരുസംഘം കോളജിലത്തെി പ്രധാന കവാടം തുറപ്പിച്ചു. പ്രശ്നങ്ങൾ പറഞ്ഞുതീ൪ക്കണമെന്നും സമരം ചെയ്ത് കോളജ് അടച്ചിടാൻ അനുവദിക്കില്ളെന്നും അറിയിച്ചതോടെ വിദ്യാ൪ഥികൾ സമരത്തിൽനിന്ന് പിന്മാറി. നേരത്തെ നിശ്ചയിച്ചിരുന്ന കോളജ് മാഗസിൻ പ്രകാശനവും നടത്താതെയാണ് വിദ്യാ൪ഥി യൂനിയൻ പ്രതിഷേധം അവസാനിപ്പിച്ചത്. സമരം ചെയ്ത എം.എസ്.എഫുകാരെ ലീഗുകാ൪ വിരട്ടിയോടിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്. എന്നാൽ, ച൪ച്ചയെ തുട൪ന്ന് സമരം താൽക്കാലികമായി നി൪ത്തിവെച്ചെന്നാണ് എം.എസ്.എഫ് കോളജ് യൂനിറ്റ് വാ൪ത്താക്കുറിപ്പിൽ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.