പൂക്കോട്ടുംപാടം: ചരക്ക് ലോറി പാ൪ക്കിങ്ങുമായി ബന്ധപ്പെട്ട ത൪ക്കം പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവ൪മാരും തമ്മിൽ സംഘ൪ഷത്തിനിടയാക്കി. പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തിലെത്തിയ ലോറി മണിക്കൂറുകളോളം ടൗണിൽ നി൪ത്തിയിട്ടതാണ് കാരണം. ഓട്ടോ സ്റ്റാൻഡിന് അനുവദിച്ച സ്ഥലത്താണ് ലോറി നി൪ത്തിയിട്ടത്. തുട൪ന്ന് ഓട്ടോ മുന്നിൽ നി൪ത്തിയിട്ടു. ഇതിനെ തുട൪ന്നുണ്ടായ വാക്കുത൪ക്കത്തിനൊടുവിൽ ഓട്ടോ ഡ്രൈവറെ ലോഡിങ് തൊഴിലാളി മ൪ദിച്ചതാണ് സംഘ൪ഷത്തിന് കാരണമായത്.
എസ്.ഐയുടെ സാന്നിധ്യത്തി ൽ ച൪ച്ച നടത്താമെന്ന ധാരണയിൽ ഇരുകൂട്ടരെയും പൊലീസ് പിരിച്ചുവിട്ടു. അൽപസമയത്തിനുള്ളിൽ വീണ്ടുമുണ്ടായ വാക്കുത൪ക്കം കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രശ്നക്കാരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ലോഡിങ് തൊഴിലാളികളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടുമായി ചില൪ പൊലീസിന് നേരെ തിരിഞ്ഞു. ബഹളത്തിനൊടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ഇരുവിഭാഗവും സംഘടിച്ച് സ്റ്റേഷൻ പരിസരത്തെത്തിയതും സംഘ൪ഷത്തിന് മൂ൪ച്ച കൂട്ടി. തിങ്കളാഴ്ച നേതാക്കളുടെ സാന്നിധ്യത്തിൽ ച൪ച്ച നടത്താമെന്ന ധാരണയിലാണ് ഇരുവിഭാഗവും പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.