രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുക- അമീര്‍

കുവൈത്ത് സിറ്റി: രാജ്യ പുരോഗതിക്കായി ഒത്തൊരുമയോടെ കഠിനാദ്ധ്വാനം ചെയ്യാൻ മന്ത്രിമാരോട് കുവൈത്ത് അമീറിൻെറ ആഹ്വാനം. 
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയിലാണ് അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹിൻെറ ആഹ്വാനം. രാജ്യം സങ്കീ൪ണമായ ഒരവസ്ഥയിലൂടെ കടന്നുപോകുന്ന വേളയിൽ എല്ലാ മന്ത്രിമാരോടും ചുമതലകൾ ഭംഗിയായി നി൪വഹിക്കാൻ അമീ൪ ആവശ്യപ്പെട്ടു. 
ഭാരിച്ച ചുമതലകളും ഉത്തരവാദിത്തങ്ങളുമാണ് മന്ത്രിസഭയിലെ ഓരോ അംഗങ്ങൾക്കുമുള്ളത്. ചുമതലകൾ നിറവേറ്റാൻ ഒത്തൊരുമയും കഠിനാദ്ധ്വാനവും അത്യന്താപേക്ഷിതമാണ്. രാജ്യത്തിൻെറയും ജനങ്ങളുടെയും പ്രതീക്ഷക്കൊത്ത് ഭരണം മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവ൪ക്കും സാധിക്കണം. ഭൂതകാലത്തെ വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മെച്ചപ്പെട്ട ഭാവി പടുത്തുയ൪ത്താനാകണം. പ്രതിബദ്ധതയോടെയും സമ൪പ്പണ മനോഭാവത്തോടെയും ചുമതലകൾ നി൪വഹിക്കാൻ മന്ത്രിസഭാംഗങ്ങൾക്ക് സാധിക്കുമെന്ന് ഉറപ്പുണ്ട്. പരസ്പര സഹകരണത്തിലൂടെയും സഹവ൪ത്തിത്വത്തിലൂടെയും ലക്ഷ്യങ്ങൾ നേടിയെടുക്കാം. 
ജനങ്ങളുടെ ആവശ്യങ്ങൾക്ക് എന്നും മുൻഗണന നൽകണം. ഉദ്യോഗസ്ഥ വൃന്ദവും നിയമനി൪മാണ സഭയും യോജിച്ച് പ്രവ൪ത്തിക്കണമെന്നും അമീ൪ ആവശ്യപ്പെട്ടു. അമീറിൻെറ നി൪ദേശങ്ങൾ ഉൾക്കൊണ്ട് മന്ത്രിസഭ ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുമെന്ന് പ്രധാമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.