മഞ്ചേരി: 33 വ൪ഷത്തിന് ശേഷം സംസ്ഥാനത്ത് ഉയരുന്ന സ൪ക്കാ൪ മെഡിക്കൽ കോളജിൽ പ്രവേശത്തിനും അധ്യയനത്തിനും ഒരുക്കങ്ങൾ സജ്ജമായെന്ന് ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലെ അഡൈ്വസറി ബോ൪ഡ്.സെപ്റ്റംബ൪ ആദ്യത്തിൽ ക്ളാസ് തുടങ്ങാനും ആഗസ്റ്റ് മൂന്നിന് പ്രവേശത്തിൻെറ ആദ്യ അലോട്ടിൻെറ നടപടികൾ പൂ൪ത്തിയാക്കാനും ഒരുക്കങ്ങളായതായി യോഗശേഷം ജില്ലാ കലക്ട൪ കെ. ബിജു, സ്പെഷൽ ഓഫിസ൪ പി.ജി.ആ൪. പിള്ള, പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ, എ.ഡി.എം പി. മുരളീധരൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.നിലവിൽ ജനറൽ ആശുപത്രിയുടെ പുതിയ ബ്ളോക്കിൽ മൂന്ന്, നാല് നിലകളിലായാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ. കാൻറീൻ തുറക്കുന്നതുവരെ കാറ്ററിങ് സംഘത്തെ ഏ൪പ്പെടുത്തും.
മെഡിക്കൽ കോളജിൻെറ ദൈനംദിന പ്രവ൪ത്തനങ്ങൾക്ക് പത്ത് ലക്ഷം ലിറ്റ൪ വെള്ളം ഒരു ദിവസം വേണ്ടിവരും. പത്ത് വ൪ഷം കഴിയുന്നതോടെ ഇത് 60 ലക്ഷം ലിറ്ററായി ഉയരും.
ശുദ്ധജലമെത്തിക്കുന്നതിന് കുറ്റമറ്റ രീതിയിൽ ജല അതോറിറ്റി പദ്ധതി തയാറാക്കിയിട്ടുണ്ട്. ജല അതോറിറ്റി, പൊതുമരാമത്ത് കെട്ടിട വിഭാഗം, പൊതുമരാമത്ത് റോഡ്സ് വിഭാഗം, വൈദ്യുതി വകുപ്പ് തുടങ്ങി വിവിധ സ൪ക്കാ൪ വകുപ്പുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് കലക്ടറുടെ അധ്യക്ഷതയിൽ അഡൈ്വസറി ബോ൪ഡ് യോഗം. പത്ത് സീനിയ൪ പ്രഫസ൪മാരെയും 17 അസോസിയേറ്റ് പ്രഫസ൪മാരെയും നിയമിച്ചതായി സ്പെഷൽ ഓഫിസ൪ പി.ജി.ആ൪. പിള്ള പറഞ്ഞു. 108 തസ്തികകളാണ് മൊത്തം. ക്ളാസ് തുടങ്ങുംമുമ്പ് മുഴുവൻ അക്കാദമിക് ഫാക്കൽറ്റികളും തയാറാവും. ആഗസ്റ്റ് മൂന്നിന് പ്രവേശ നടപടികൾ തുടങ്ങും.
വെബ്സൈറ്റ്, ബാങ്ക് അക്കൗണ്ട് എന്നിവക്ക് തിങ്കളാഴ്ചയിലെ യോഗത്തിൽ തീരുമാനമായി. അധ്യയനം തുടങ്ങുന്നതിന് മുമ്പേ ശുചീകരണ തൊഴിലാളികളെയും സെക്യൂരിറ്റി ജീവനക്കാരെയും നിയമിക്കാനും തീരുമാനിച്ചു. 23 ഏക്ക൪ ഭൂമി ഇപ്പോൾ മെഡിക്കൽ കോളജിൻെറ പ്രവ൪ത്തനങ്ങൾക്കുണ്ടാവും. ഇതിൽ 7.52 ഏക്ക൪ അക്വയ൪ ചെയ്തത് ഏറ്റെടുക്കാൻ സ൪ക്കാ൪ ഉത്തരവായതാണ്. അതിൻെറ നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെന്നും കലക്ട൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.