മംഗലാപുരം: മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ പ്ളാറ്റ്ഫോമുകൾ ഉൾപ്പെടെ അടിസ്ഥാനസൗകര്യവികസനം ഉടൻ നടപ്പാക്കാൻ എം.പി നളിൻകുമാ൪കട്ടിൽ വിളിച്ചുചേ൪ത്ത മൈസൂ൪, പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി (കിറ്റ്കോ) യാണ് സ്റ്റേഷനിലെ വികസനപ്രവ൪ത്തനങ്ങൾ നടപ്പാക്കുക. സ്റ്റേഷനിലെ പ്രധാന ആവശ്യങ്ങളിലൊന്നായ നാല്, അഞ്ച് പ്ളാറ്റ്ഫോമുകൾ 19 കോടി രൂപ ചെലവിൽ ഉടൻ നി൪മിക്കും. 27 ലക്ഷം രൂപ മുതൽമുടക്കി ചുറ്റുമതിൽ നി൪മിക്കാനും 2.7 കോടി രൂപ ചെലവിൽ പിറ്റ്ലൈൻ ഉണ്ടാക്കാനും തീരുമാനമായി. 55 ലക്ഷം രൂപ സിഗ്നൽ സംവിധാനങ്ങൾക്കായും ചെലവഴിക്കും.
സ്റ്റേഷൻ ശുചീകരണം കാര്യക്ഷമമാക്കുന്നതും പാ൪ക്കിങ് സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതും സംബന്ധിച്ച് യോഗം ച൪ച്ച ചെയ്തു. മംഗലാപുരം സിറ്റി കോ൪പറേഷൻെറ സഹകരണത്തോടെ ബൈക്കംപാടി റെയിൽവേ മേൽപാലം രണ്ട് വ൪ഷത്തിനുള്ളിൽ നി൪മാണം പൂ൪ത്തീകരിക്കാനാകുമെന്ന് എം.പി യോഗത്തിൽ അറിയിച്ചു. ബജാളിലെ റെയിൽവേ അണ്ട൪ ബ്രിഡ്ജിനായി സ൪ക്കാ൪ അനുവദിച്ച 2. 66 കോടി രൂപയോടൊപ്പം മംഗലാപുരം സിറ്റി കോ൪പറേഷൻെറ വിഹിതവും ചേ൪ത്ത് ഉടൻ പൂ൪ത്തിയാക്കാനാകുമെന്നും റെയിൽവേ ഉദ്യോഗസ്ഥ൪ യോഗത്തിൽ അറിയിച്ചു. കങ്കനാടി റെയിൽവേ സ്റ്റേഷനിലേക്ക് കൂടുതൽ ബസ് സൗകര്യം ഏ൪പ്പെടുത്തണമെന്ന് ആ൪.ടി.ഒ, കെ.എസ്.ആ൪.ടി.സി അധികൃതരോട് എം.പി നി൪ദേശിച്ചു. എം.സി.സി കമീഷണ൪ അജിത് ഹെഗ്ഡെ, ജനപ്രതിനിധികൾ, റെയിൽവേ ഉദ്യോഗസ്ഥ൪ എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.