റിയാദ്: ഒരു വയസുകാരി മലയാളി പെൺകുട്ടി ബാത്ത് റൂമിലെ ബക്കറ്റിൽ വീണുമരിച്ചു. അൽഖ൪ജിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂ൪ കോട്ട ആലിൻ ചുവട് സ്വദേശി മൊളിയത്തുൽ യൂസുഫിൻേറയും ഉമ്മുഹബീബ താഴത്തേതിലിൻേറയും ഇളയ മകൾ അസ്ലയാണ് ഞായറാഴ്ച വൈകീട്ട് മരിച്ചത്. ഫ്ളാറ്റിലെ ബാത്ത്റൂമിലെ ബക്കറ്റിൽ വീണുകിടന്ന കുട്ടിയെ ഉടൻ അൽഖ൪ജ് ഖാലിദിയയിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ൪ഷങ്ങളായി അൽഖ൪ജിലുള്ള യൂസുഫിൻെറ കുടുംബം ആറുമാസം മുമ്പാണ് നാട്ടിൽനിന്നെത്തിയത്. ദമ്പതികൾക്ക് ഒരു മകൾ കൂടിയുണ്ട്. ആറുവയസുകാരി അഫീഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.