ചരിത്രം രചിച്ച് സഫ അല്‍ ഹാശിം

കുവൈത്ത് സിറ്റി: കുവൈത്ത് പാ൪ലമെൻറിലേക്ക് തുട൪ച്ചയായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതയെന്ന ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് 49കാരിയായ സഫ ഹാശിം.
മൂന്നാം മണ്ഡലത്തിൽ നിന്ന് 2036 വോട്ട് നേടി അഞ്ചാമതായാണ് സഫ പാ൪ലമെൻറിലെത്തിയത്. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിലും ഇവ൪ വിജയിയായിരുന്നു. ആകെയുള്ള എട്ട് വനിതാ സ്ഥാനാ൪ഥികളിൽ സഫയടക്കം രണ്ടുപേ൪ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. മഅ്സൂമ അൽ മുബാറകാണ് വിജയിച്ച മറ്റൊരു വനിത. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ സഫ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥയായിരുന്നു. കുവൈത്ത് ആസ്ഥാനമായ മാനേജ്മെൻറ്, ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ അഡ്വാൻേറജ് കൺസൾട്ടിങ് കമ്പനിയുടെ സ്ഥാപകയും ചെയ൪പേഴ്സണും മാനേജറുമാണ് സഫ. 2007ൽ മികച്ച വനിത സി.ഇ.ഒക്കുള്ള അവാ൪ഡ് നേടിയിരുന്നു.
2009ൽ ആദ്യമായി പാ൪ലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് വനിതകളിലൊരാളാണ് മഅ്സൂമ അൽ മുബാറക്. എന്നാൽ 2013 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ അവ൪ക്ക് വിജയം ആവ൪ത്തിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.