ആലപ്പുഴ സ്വദേശി ബഹ്റൈനില്‍ ജീവനൊടുക്കി

മനാമ: മലയാളി താമസസ്ഥലത്ത് തൂങ്ങി മരിച്ചു. ഒരു വ൪ഷം മുമ്പ് ബഹ്റൈനിൽ എത്തി അൽകുലൈബ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മാന്നാ൪ പുരട്ടിക്കാട് മങ്ങലത്ത് തെക്കേമഠം ശരത് രാജേന്ദ്രനെയാണ് (34) ശനിയാഴ് രാവിലെ 11 മണിയോടെ കുളിമുറിക്കകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. അമ്മയും സഹോദരിയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് കുടുംബം. ഭാര്യ കോട്ടയം നെടുങ്കണ്ടം സ്വദേശിയാണ്. ശനിയാഴ്ച രാവിലെ ഓഫീസിൽ എത്താതിരുന്ന രാജേന്ദ്രനെ സെക്യൂരിറ്റി ജീവനക്കാരൻ അന്വേഷിച്ച് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.