മനാമ: അനാഥകൾക്കും വിധവകൾക്കും കൂടി വിലക്കയറ്റ സഹായ ധനം നൽകാൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ റോയൽ ചാരിറ്റി ഓ൪ഗനൈസേഷന് നി൪ദേശം നൽകി. സാമൂഹിക ക്ഷേമകാര്യ മന്ത്രാലയവുമായി സഹകരിച്ച് റോയൽചാരിറ്റി ഓ൪ഗനൈസേഷനിൽ രജിസ്റ്റ൪ ചെയ്തിട്ടുള്ള മുഴുവൻ അനാഥകൾക്കും വിധവകൾക്കും സഹായം നൽകുന്നതിനാണ് നീക്കം.
ഈയൊരു നി൪ദേശം രാജാവിൻെറ മനുഷ്യ സ്നേഹത്തിൻെറയും റമദാൻ കാരുണ്യത്തിൻെറയൂം നിദ൪ശനമാണെന്ന് ആ൪.സി.ഒ ചെയ൪മാൻ ശൈഖ് നാസ൪ വ്യക്തമാക്കി.
രാജാവിൻെറ നി൪ദേശം പ്രയാസപ്പെടുന്നവ൪ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണെന്ന് സാമൂഹിക ക്ഷേമകാര്യ മന്ത്രി ഡോ. ഫാതിമ ബിൻത് മുഹമ്മദ് അൽബലൂഷി വ്യക്തമാക്കി. ആ൪.സി.ഒ വൈസ് ചെയ൪മാൻ ശൈഖ് അദ്നാൻ അൽഖത്താനും ഈയൊരു തീരുമാനത്തിന് രാജാവിനെ നന്ദി അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.