മൊബൈല്‍ ഫോണ്‍ പരസ്യങ്ങള്‍ തടയണമെന്ന് 30 ലക്ഷം പേര്‍

അബൂദബി: തങ്ങളുടെ മൊബൈൽ ഫോണിലേക്ക് വരുന്ന പരസ്യങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ സ൪വീസ് ദാതാക്കളായ ഇത്തിസാലാത്തിനും ഡുവിനും 30 ലക്ഷം പേ൪ അപേക്ഷ നൽകി. 2013 ആദ്യപാദത്തിലാണ് ഇത്രയും അപേക്ഷകൾ ലഭിച്ചത്.  
ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ)യുടെ നി൪ദേശത്തെ തുട൪ന്ന് രണ്ട് കമ്പനികളും രണ്ട് കോടി പരസ്യ സന്ദേശങ്ങൾ അയക്കുന്നത് തടയുകയും ചെയ്തു. രാജ്യത്തിന് പുറത്ത് നിന്ന് ഉൽപന്നങ്ങളുടെയും മറ്റും പരസ്യങ്ങൾ ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ തടയുന്നതിന് ഇത്തിസാലാത്തിൻെറയും ഡുവിൻെറയും സഹകരണത്തോടെ ട്രാ സാങ്കേതിക വിദ്യ വികസിപ്പിച്ചിരുന്നു. ഇതുപയോഗിച്ചാണ് ലക്ഷക്കണക്കിന് സന്ദേശങ്ങൾ തടഞ്ഞത്.  
യു.എ.ഇയിൽ നിന്നുള്ള പരസ്യ മൊബൈൽ സന്ദേശങ്ങളും ക൪ശന നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവ൪ക്ക് ശിക്ഷ ഉറപ്പുവരുത്തും. 
സ്പാം സന്ദേശങ്ങൾ മൊബൈൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് പരമാവധി ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്്.  
ആദ്യ മൂന്ന് മാസത്തെ ട്രായുടെ പരിശോധനകളെ തുട൪ന്ന് ഇത്തിസാലാത്തും ഡുവും 28 കമ്പനികളുടെ സേവനം താൽക്കാലികമായി തടയുകയും 32 കമ്പനികളെ താക്കീത് ചെയ്യുകയും ഒരു കമ്പനിയുടെ സേവനം പൂ൪ണമായും നി൪ത്തുകയും ചെയ്തിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.