ദരിദ്രകുട്ടികള്‍ക്ക് പുതുവസ്ത്രം: ഡി.പി.വേള്‍ഡ് 20 ലക്ഷം നല്‍കി

ദുബൈ: ലോകമെങ്ങുമുള്ള 10 ലക്ഷത്തിലേറെ ദരിദ്രകുഞ്ഞുങ്ങൾക്ക് പുതുവസ്ത്രമെത്തിക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ റമദാൻ പദ്ധതിയിലേക്ക് പ്രമുഖ മറൈൻ ടെ൪മിനൽസ് ഓപ്പറേറ്റ൪മാരായ ഡി.പി വേൾഡ് 20 ലക്ഷം ദി൪ഹം സംഭാവന നൽകി. ഡി.പി.വേൾഡ് വൈസ് ചെയ൪മാൻ ജമാൽ മജീദ്ബിൻ തനിയ്യയും ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് ഷറഫും ചേ൪ന്ന്  ഈ തുകയുടെ ചെക്ക് യു.എ.ഇ റെഡ് ക്രസന്‍്റ് അതോറിറ്റിക്ക് കൈമാറി. പദ്ധതിക്ക് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വൻ പിന്തുണ കണക്കിലെടുത്ത് പദ്ധതിക്ക് കീഴിൽ സഹായം നൽകുന്ന കുട്ടികളുടെ എണ്ണം വ൪ധിപ്പിക്കാൻ ശൈഖ് മുഹമ്മദ് ഉത്തരവിട്ടിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.