കൊച്ചി: ടീം സോളാ൪ ഏ൪പ്പെടുത്തിയ 25,000 രൂപയുടെ അവാ൪ഡ് വാങ്ങിയതിന് മേയ൪ ടോണി ചമ്മണിക്ക് കോ൪പറേഷൻ കൗൺസിലിൽ വിമ൪ശം. ഇതിൻെറ പേരിൽ നഗരസഭയുടെ ഏതെങ്കിലും ഫണ്ടോ പൊതുസ്വത്തോ ടീം സോളാറിന് ഗുണകരമാകുന്ന രീതിയിൽ വിനിയോഗിച്ചില്ളെന്ന് മേയ൪ മറുപടി നൽകി. തുക നിയമവിധേയമായ വഴിയിലൂടെ തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലിൽ പറഞ്ഞതിൽനിന്ന് വ്യത്യസ്തമായാണ് മേയ൪ പെരുമാറുന്നതെന്ന് സുനിൽകുമാ൪ കുറ്റപ്പെടുത്തി. നഗരസഭയുടെ ഒന്നാം ബജറ്റിൽ പ്രഖ്യാപിച്ച ഊ൪ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കിട്ടിയ അവാ൪ഡെന്നാണ് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞത്. എങ്കിൽ ആ അവാ൪ഡ് കൗൺസിലിന് അവകാശപ്പെട്ടതാണെന്നും മേയ൪ സ്വന്തം പേരിൽ കൊണ്ടുപോയത് എന്തിനാണെന്നും അദ്ദേഹം ആരാഞ്ഞു. ടോണി ബ്രദേഴ്സ് ആൻഡ് കമ്പനി എന്ന പേരിൽ സ്വകാര്യ ഊ൪ജസംരംഭങ്ങൾ നടത്തിയതിനാണോ അവാ൪ഡ് വാങ്ങിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. അവാ൪ഡ് ലഭിച്ച വിവരം കൗൺസിലിൽ അറിയിച്ചില്ളെന്നും നഗരത്തിൽ തട്ടിപ്പ് നടത്താൻ ടീം സോളാറിന് വളംവെച്ചു കൊടുക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് 2011ൽ കൃഷിമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മമ്മൂട്ടി, തേവര കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത്, മുൻ വല്ലാ൪പാടം ടെ൪മിനൽ സി.ഇ.ഒ കൃഷ്ണദാസ്, പരിസ്ഥിതി പ്രവ൪ത്തകൻ പ്രഫ. സീതാരാമൻ തുടങ്ങിയ മറ്റ് അവാ൪ഡ് ജേതാക്കൾക്കൊപ്പമാണ് മേയറായ തനിക്കും അവാ൪ഡ് തന്നതെന്ന് ടോണി ചമ്മണി വ്യക്തമാക്കി. ഈ പുരസ്കാര ലബ്ധിയും 2012 നവംബറിൽ നഗരത്തിൽ നടന്ന ഉറവിട മാലിന്യ സംസ്കരണ ഉൽപന്ന മേളയായ ‘ഉണ൪വു’മായി പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ഒരു ബന്ധവുമില്ല. ലക്ഷ്മി നായ൪ എന്ന് പരിചയപ്പെടുത്തി വന്ന അവ൪ അവാ൪ഡുദാന ചടങ്ങിനിടെ ബിജു രാധാകൃഷ്ണനെ കമ്പനിയുടെ എം.ഡി ആ൪.പി. നായ൪ എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. ഭാവിയിൽ തട്ടിപ്പ് നടത്തുമോയെന്ന് തിരക്കിയല്ല ജനപ്രതിനിധികൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത്. നഗരത്തിലെ തെരുവു വിളക്കുകൾ മുഴുവൻ സൗരോ൪ജത്തിലേക്ക് മാറ്റാനുള്ള പദ്ധതിയുടെ രൂപരേഖയുമായി ലക്ഷ്മി നായ൪ കൊച്ചി നഗരസഭയിൽ മേയറുടെ ചേംബറിലത്തെി. എന്നാൽ, നഗരവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന് ടീം സോളാ൪ തന്ന കാറ്റലോഗ് പരിശോധിക്കാൻ നൽകി. ടീം സോളാറിൻെറ വാക്കുകളിൽ പന്തികേട് തോന്നിയതു കൊണ്ട് അവ൪ മുന്നോട്ടുവെച്ച പദ്ധതി അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പുരസ്കാരം വാങ്ങിയ വിവരം കൗൺസിലിനെ അറിയിച്ചില്ളെന്നത് ശരിയാണെന്നും അതിൻെറ ആവശ്യമില്ളെന്നും മേയ൪ കൂട്ടിച്ചേ൪ത്തു. മേയറുടെ മറുപടി തൃപ്തികരമല്ളെന്ന് പ്രതിപക്ഷ കൗൺസില൪ അഡ്വ. അനിൽകുമാ൪ തുട൪ന്ന് കുറ്റപ്പെടുത്തി. ബജറ്റിലെ പ്രഖ്യാപനത്തിന് പുരസ്കാരം കിട്ടുന്ന ചരിത്രത്തിലെ ആദ്യ മേയ൪ കൊച്ചിയിലാണെന്ന് കൗൺസില൪ മഹേഷ് കുമാ൪ പരിഹസിച്ചു.
അവാ൪ഡ് വാ൪ത്തകൾ നഗരസഭക്ക് ക്ഷീണം വരുത്തിയെന്ന് പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ് കുറ്റപ്പെടുത്തി. പണം വാങ്ങാൻ പാടില്ലായിരുന്നു. തെറ്റ് സംഭവിച്ച നിലക്ക് തുക കോ൪പറേഷൻ ഫണ്ടിൽ നിക്ഷേപിക്കണമായിരുന്നു. തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.