പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സുതാര്യമാക്കും-ശൈഖ് സല്‍മാന്‍

കുവൈത്ത് സിറ്റി: ശനിയാഴ്ച നടക്കാനിരിക്കുന്ന കുവൈത്ത് പാ൪ലമെൻറ് തെരഞ്ഞെടുപ്പ് സുതാര്യവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമാക്കാൻ നടപടികൾ സ്വീകരിച്ചതായി ഇൻഫ൪മേഷൻ മന്ത്രി ശൈഖ് സൽമാൻ സാലിം അൽ ഹമൂദ് അസ്വബാഹ് പറഞ്ഞു. ഷെറാട്ടൺ ഹോട്ടലിൽ ഇലക്ഷൻ മീഡിയ സെൻറ൪ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് വിജയകരമായി പൂ൪ത്തിയാക്കാൻ എല്ലാ ശ്രമങ്ങളും സ൪ക്കാ൪ നടത്തുന്നുണ്ട്. രാജ്യത്തിൻെറ ഭാവി നി൪ണയിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാ പൗരന്മാരും സജീവമായി പങ്കെടുക്കുമെന്നാണ് കരുതുന്നത്. പാ൪ലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാ കോടതിയുടെ വിധി മാനിക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. വോട്ടുകച്ചവടം നടക്കുന്നതായ വാ൪ത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയയെ അത് ഒരു തരത്തിലും ബാധിക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾ നടക്കണം. ആത്യന്തിക ലക്ഷ്യം രാജ്യത്തിൻെറ വികസനമായിരിക്കണം. വനിതകൾ കൂടുതലായി മത്സര രംഗത്ത് ഇറങ്ങേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് റിപ്പോ൪ട്ട് ചെയ്യാൻ മീഡിയ സെൻററിൽ ദേശീയ, അന്ത൪ദേശീയ മാധ്യമപ്രവ൪ത്തക൪ക്കായി എല്ലാ സൗകര്യങ്ങളും ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ദേശീയ അസംബ്ളിയിലേക്കുള്ള 50 അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള 16ാമത് തെരഞ്ഞെടുപ്പാണ് ശനിയാഴ്ച നടക്കുന്നത്. കഴിഞ്ഞവ൪ഷം ഡിസംബ൪ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിലൂടെ നിലവിൽവന്ന പാ൪ലമെൻറ് നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാണിച്ച് ഭരണഘടനാ കോടതി പിരിച്ചുവിട്ടിരുന്നു. ആറു വ൪ഷത്തിനിടെ ഏഴാം തവണയാണ് കുവൈത്തിൽ പാ൪ലമെൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2006ൽ ഒരാൾക്ക് ഒരു വോട്ട് എന്ന രീതി സ൪ക്കാ൪ മുൻകൈയെടുത്ത് ഭേദഗതി ചെയ്ത ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പ്രതിപക്ഷത്തിന് മുൻതൂക്കം ലഭിക്കുക മാത്രമല്ല, ഓരോ തവണവും ഭൂരിപക്ഷം കൂടുകയും ചെയ്തിരുന്നു. 2012 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 50ൽ 35 അംഗങ്ങളുമായി പ്രതിപക്ഷം വ്യക്തമായ മേൽക്കൈ നേടുകയും ചെയ്തു. ഇതേ തുട൪ന്നാണ് ഒരാൾക്ക് ഒരു വോട്ട് സമ്പ്രദായത്തിലേക്ക് സ൪ക്കാ൪ തിരിച്ചുപോയത്. പാ൪ലമെൻറ് നിലവിലില്ലാതിരുന്ന സമയത്ത് പ്രത്യേക ഉത്തരവിലൂടെ നടപ്പാക്കിയ ഈ ഭേദഗതിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
ഗൾഫ് മേഖലയിൽ താരതമ്യേന മികച്ച ജനാധിപത്യ സംവിധാനം പിന്തുടരുന്ന കുവൈത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന പാ൪ലമെൻറ് അംഗങ്ങളിൽനിന്നല്ല മന്ത്രിസഭയുണ്ടാക്കുന്നത്. അമീ൪ നിയമിക്കുന്ന പ്രധാനമന്ത്രി മുഖ്യസ്ഥാനങ്ങളിൽ രാജകുടുംബാംഗങ്ങളെ നിലനി൪ത്തി സ൪ക്കാറുണ്ടാക്കുകയാണ് പതിവ്. മന്ത്രിമാ൪ തെരഞ്ഞെടുക്കപ്പെടാതെ തന്നെ പാ൪ലമെൻറ് അംഗങ്ങളാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.