തീവ്രവാദ സ്്ഫോടനം: സംശയങ്ങള്‍ ദൂരീകരിക്കും

മനാമ: റിഫയിലുണ്ടായ തീവ്രവാദ സ്്ഫോടനത്തിന് പിന്നിലുള്ള മുഴുവൻ സംശയങ്ങളും ദൂരീകരിക്കുമെന്നും പ്രതികളെ പിടികൂടുമെന്നും ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിവിധ പാ൪ലമെൻറ്-ശൂറാ കൗൺസിൽ അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാ൪ലമെൻറ് അധ്യക്ഷൻ ഖലീഫ അദ്ദഹ്റാനി ആഭ്യന്തര മന്ത്രിക്ക് സ്വാഗതമോതുകയും സ്ഫോടനത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. രാജ്യത്തിൻെറ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികളെ അദ്ദേഹം പ്രകീ൪ത്തിച്ചു. രാജ്യത്തിൻെറ ഇതപര്യന്തമുള്ള സംസ്കാരത്തിന് വിരുദ്ധമാണ് ഇത്തരം തീവ്രവാദ പ്രവ൪ത്തനങ്ങൾ. സംഭവത്തെക്കുറിച്ചുള്ള മുഴുവൻ സംശയങ്ങളും ദൂരീകരിക്കാൻ മന്ത്രാലയം ബാധ്യസ്ഥമാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നിയമത്തിന് അതീതരായി രാജ്യത്ത് ആരും തന്നെയില്ലെന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവ൪ക്ക് മാപ്പില്ലെന്നും അദ്ദേഹം ആവ൪ത്തിച്ച് വ്യക്തമാക്കി. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാ൪ലമെൻറിൻെറ ഇടപെടലുകളും നി൪ദേശങ്ങളും വളരെയധികം വിലമതിക്കുന്നതായി മന്ത്രി പറഞ്ഞു. അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും തീവ്രവാദ പ്രവ൪ത്തനങ്ങളും രണ്ടും രണ്ടാണ്. രാജ്യത്തിൻെറ സുരക്ഷക്ക് വേണ്ടിയാണ് പൊലീസ് വിഭാഗം വിവിധ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്നും അതിന് പാ൪ലമെൻറും ശൂറാകൗൺസിലും നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ പ്രസ്താവ്യമാണെന്നും ശൈഖ്് റാശിദ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.