ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടുപേര്‍ പിടിയില്‍

മസ്കത്ത്: ഒമാനിലേക്ക് ഹശീശും കഞ്ചാവും കടത്താൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പോലിസ് പിടികൂടി. ഇവരിൽ നിന്ന് ലൈസൻസില്ലാത്ത തോക്കും കണ്ടെത്തി.
തുംറെയ്ത്ത് വിലായത്തിലെ ദോഖ ഭാഗത്തുനിന്ന് ദോഫാ൪ പോലിസാണ് ഇവരെ പിടികൂടിയത്. 25 കിലോ ഹശീശും മൂന്ന് ബണ്ടിൽ കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു. മത്രയിൽ നിന്ന്ഡ്രഗ് എൻഫോഴ്സ്മെൻറ് വിഭാഗം ഹെറോയിൻ കടത്താൻ ശ്രമിച്ചയാളെ പിടികൂടി. ഇയാളിൽ നിന്ന് 46 കാപ്സ്യൂൾ പിടിച്ചെടുത്തു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾ 1444 എന്ന നമ്പറിൽ വിവരം നൽകണമെന്ന് പോലിസ് ആവശ്യപ്പെട്ടു. 24 മണിക്കൂറും ഈ നമ്പറിൽ സേവനം ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.