പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തും -ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി: ഈ മാസം 27 ന് നടക്കുന്ന പാ൪ലമെൻറ് തെരഞ്ഞെടുപ്പ് സമാധാനപരമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അൽ ഹമൂദ് അസ്വബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം സബാഹിയയിലെ ഒരു വോട്ടിംഗ് കേന്ദ്രം സന്ദ൪ശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ദിവസം മുതൽ ഫലം വരുന്നത് വരെയുള്ള പ്രവ൪ത്തനങ്ങൾ സുഗമവും സമാധാനപരവുമായിരിക്കാൻ ആഭ്യന്തര വകുപ്പ് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിൻെറ പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കാൻ എല്ലാ രാഷ്ട്രീയ നേതാക്കളോടും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി ആരും തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.