ചുട്ടുപൊള്ളി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യം അതികഠിനമായ ചൂടിൻെറ പിടിയിൽ. സമീപ ദിവസങ്ങളിലായി വ൪ധിച്ച അന്തരീക്ഷ ഊഷ്മാവ് വെള്ളിയാഴ്ച 50 ഡിഗ്രി സെൽഷ്യസും കടന്ന് കുതിച്ചു. ഇന്നും അതേ അവസ്ഥയിൽ തുടരുമെന്നാണ് പ്രവചനം. ഇതോടൊപ്പം ചൂടുകാറ്റും വീശുന്നതിനാൽ തന്നെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വെള്ളി, ശനി ദിവസങ്ങളിൽ ചൂട് കനക്കുമെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ട൪ മുഹമ്മദ് കറം മുന്നറിയിപ്പ് നൽകിയിരുന്നു.
ഔദ്യാഗികമായി 50 ഡിഗ്രി സെൽഷ്യസ് എത്തിയതായി അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും അതിലും മുകളിലാണ് ചൂട്. വാഹനങ്ങളിലും മറ്റും ഇന്നലെ 56 ഡിഗ്രി സെൽഷ്യസ് വരെ കാണിച്ചു. ജൂൺ പകുതിയോടെ തന്നെ കൂടിത്തുടങ്ങിയ ചൂട് ജൂലൈയിലേക്ക് കടന്നതോടെ കനത്തിരുന്നു. ജൂലൈ പകുതിയായതോടെ ഏറെ വ൪ധിച്ച അവസ്ഥ ഈ മാസാവസാനം വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. റമദാനുമായതിനാൽ ജനങ്ങൾ ചൂടിനെ പ്രതിരോധിക്കാൻ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണ്. വ്രാതാനുഷ്ഠാനത്തിൻെറ സമയം 15 മണിക്കൂറിൽ ഏറെയാണ്. റമദാൻ പ്രമാണിച്ച് ജോലി സമയങ്ങളിൽ മാറ്റം വരുത്തിയതാണ് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. സ൪ക്കാ൪ ഓഫീസുകളിൽ നാലര മണിക്കൂ൪ മാത്രമാണ് ജോലി സമയം. അത്രയില്ലെങ്കിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി സമയം കുറവുണ്ട്.
വേനൽകാലത്ത് പുറം ജോലിക്ക് വിലക്കേ൪പ്പെടുത്തിയത് തൊഴിലാളികൾക്കും ആശ്വാസമേകുന്നു. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലു മണി വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം ക൪ശന നടപടി സ്വീകരിക്കുന്നുണ്ട്.
കൂടിക്കൊണ്ടിരിക്കുന്ന ചൂട് ആസന്നമായ തെരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിൻെറ ചരിത്രത്തിലാദ്യമായി റമദാനിലാണ് അരങ്ങേറുന്നത് എന്നതുതന്നെ തെരഞ്ഞെടുപ്പിൻെറ നിറംകെടുത്തിയിട്ടുണ്ട്. റമദാനായതിനാൽ ജനങ്ങളെ തെരഞ്ഞെടുപ്പ് ചൂട് പിടികൂടിയിട്ടില്ലെങ്കിലും ചൂട് സ്ഥാനാ൪ഥികളെ വലക്കുന്നുണ്ട്. ദീവാനിയകളിലും തെരഞെഞടുപ്പ് പ്രചരണ ടെൻറുകളിലുമൊക്കെ ആളുകൾ താരതമ്യേന കുറവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.