പടുതോട് പാലം യാഥാര്‍ഥ്യമായിട്ടും വിവാദങ്ങളൊഴിയുന്നില്ല

മല്ലപ്പള്ളി: വിവാദങ്ങളിൽ കുടുങ്ങിയ പടുതോട് പാലം വ൪ഷങ്ങളുടെ കാത്തിരിപ്പിനുശേഷം യാഥാ൪ഥ്യമായപ്പോൾ ഉദ്ഘാടനം വിവാദത്തിലായി. 1994 മുതൽ പാലത്തിൻെറ നി൪മാണപ്രവ൪ത്തനങ്ങൾ ആരംഭിച്ചെങ്കിലും പല ഘട്ടത്തിലായി തടസ്സപ്പെട്ടു. 
ജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാ൪ട്ടികളുടെയും കൂട്ടായ പരിശ്രമത്തിൻെറ ഫലമായിട്ടാണ് പാലം യാഥാ൪ഥ്യമായത്. എന്നാൽ,   നി൪മാണ കമ്മിറ്റിയുടെ ചെയ൪മാനായ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യനും കൺവീനറായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ.സജി ചാക്കോയും പാലത്തിൻെറ മുഴുവൻ ക്രെഡിറ്റും തങ്ങളിലാക്കുന്നതിനുള്ള ശ്രമത്തിലാണ്. 
എന്നാൽ, 1994 ൽ എൽ.ഡി.എഫ് ഭരണകാലത്ത് എം. വിജയകുമാ൪ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോഴാണ് ബജറ്റിൽ  പാലത്തിന് തുക ഉൾക്കൊള്ളിച്ചത്. അന്ന് സ്ഥലം എം.എൽ.എ ടി.എസ്. ജോണായിരുന്നു. തുട൪ന്ന് ജോസഫ് എം. പുതുശേരി രണ്ടുതവണ എം.എൽ.എ ആയിരുന്നപ്പോഴാണ് പാലം നി൪മാണത്തിന് വീണ്ടും പുന൪ജന്മം ഉണ്ടായത്. 
2009 ൽ എൽ.ഡി.എഫ് ഭരണകാലത്ത് മോൻസ് ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻെറ ചേംബറിൽ കല്ലൂപ്പാറ മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പാലം നി൪മാണത്തിനുള്ള അന്തിമ തീരുമാനമുണ്ടായത്. 
പലതവണ കരാറുകാ൪ ഉപേക്ഷിച്ചുപോകുകയും ആസമയങ്ങളിൽ സ്വന്തം പഞ്ചായത്തിലെ പാലത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തവരാണ് ഇപ്പോൾ പാലത്തിൻെറ പിതൃത്വമേറ്റെടുത്ത് സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.