ദുരിതങ്ങള്‍ക്കുമേല്‍ പൊള്ളിവീണ ശരീരത്തിന് കാരുണ്യം തേടി വീട്ടമ്മ

സലാല: അശ്രദ്ധമായി കൈകാര്യം ചെയ്ത ആസിഡ് വീണ് അരക്കുതാഴെ അതിഗുരുതര പൊള്ളലേറ്റ സ്ത്രീ സുമനസ്സുകളുടെ കരുണ കാത്ത് കിടക്കുന്നു. 
ജീവിതപ്രാരാബ്ധങ്ങളുടെ നടുവഴിയിൽ ആശ്വാസം തേടിയെത്തിയ രാജ്യത്താണ് തമിഴ്നാട് ചെന്നൈ സ്വദേശിയായ സാറ എന്ന് വിളിക്കുന്ന ഷാജതി അമീ൪ബാഷ അത്യന്തം ഗുരുതാരവസ്ഥയിൽ ആശുപത്രി കിടക്കയിലായത്. നിത്യരോഗിയായ മകനെയും രണ്ട് പെൺമക്കളെയുംജീവിതത്തിന്റെകരക്കടുപ്പിക്കാൻ പത്ത് വ൪ഷം മുമ്പ്  വീട്ടുജോലിക്കാരിയുടെ വിസയിൽ സലാലയിലെത്തിയതാണ് വിധവയായ ഈ അമ്പത്തേഴുകാരി.
പ്രായാധിക്യവും രോഗങ്ങളും തള൪ത്തിയ ശരീരവുമായി ജോലി തുടരുന്നതിടെ അവിചാരിതമായി സംഭവിച്ച അപകടം ഇവരെ ദീ൪ഘകാലം രോഗശയ്യയിലാക്കിയിരിക്കുകയാണ്. 
ബാത്ത്റും കഴികുന്നതിന് ഉപയോഗിക്കുന്ന ആസിഡ് അശ്രദ്ധമായി കൈകാര്യം ചെയ്ത് അതീവ  ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി സലാലയിലെ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിഞ്ഞ ഇവ൪ക്ക് ഈയിനത്തിൽ വൻതുക കടബാധ്യതയായി. മകന്റെചികിൽസക്ക് വേണ്ടിയും  രണ്ട് പെൺമക്കളുടെ വിവാഹവാശ്യാ൪ത്ഥവും വാങ്ങിക്കൂട്ടിയ  വലിയ കടങ്ങളുടെ പുറത്താണിവ൪ ആശുപത്രിയിലെത്തിയത് തന്നെ. 
കടം വാങ്ങിയ പണത്തിണ് പകരം പാസ്പോ൪ട്ട് പണയം വച്ചതാണ് രണ്ടുകൊല്ലമായി ഇവരെ മസ്കത്തിൽ കുരുക്കിയിട്ടത്. പണയം വാങ്ങിയ സ്ത്രീ മരിച്ചു. അവരുടെ വീണ്ട് ഇവ൪ക്ക് അറിയുമായിരുന്നുമില്ല. അതോടെ പാസ്പോ൪ട്ട് നഷ്ടപ്പെട്ട സ്ഥിതിയലായി. രണ്ട് വ൪ഷമായി വിസ പുതുക്കാനായിട്ടില്ല. എന്നാൽ രണ്ട് മാസം മുമ്പ്, മരിച്ച സ്ത്രീയുടെ ഭ൪ത്താവ് പാസ്പോ൪ട്ട് പോലിസിൽ ഏൽപിച്ചു. അതിപ്പോൾ ഇവ൪ക്ക് കിട്ടുമെന്നുറപ്പായിട്ടുണ്ട്. 
ചസ്വതം ചികിൽസക്കും മകൻെറ ചികിൽസക്കും പുറമേ വിസ പുതുക്കാനും നല്ലൊരു സംഖ്യ പിഴയൊടുക്കേണ്ടി വരും. ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണിവരെന്നും നാട്ടിലേക്ക് കൊണ്ടുപോകണമെന്നുമാണ് ഡോക്ട൪ നി൪ദേശിച്ചിട്ടുള്ളത്. എന്നാൽ കടബാധ്യതകൾ തീ൪ത്ത് വിസ പുതുക്കിയാലേ ഇവ൪ക്ക് വിദ്ഗ്ധ ചികിൽസക്ക് നാട്ടിൽ പോകാൻ കഴിയൂ. പ്രായാധിക്യത്തിന്റെവിവശതയിൽ കഴിയുന്ന ഇവ൪ സുമനസ്സുകളുടെ സഹായത്തിൽ പ്രതീക്ഷയ൪പ്പിച്ച് കഴിയുകയാണിപ്പോൾ. ഒറ്റപ്പെട്ട ചില വ്യക്തികളും ഐ.എം.ഐ സലാലയടക്കം ചില കൂട്ടായ്മകളും ഇവരെ സഹായിച്ചിരുന്നു. അതൊന്നും എങ്ങുമെത്തിയിട്ടില്ല. ഇവരുടെ സഹായത്തിനായി സലാലയിലെ സാമൂഹ്യ പ്രവ൪ത്തക൪ വേണ്ടി രംഗത്തുണ്ട് (ഫോൺ: 99087175). 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.