ഒറ്റപ്പാലം: പദ്ധതി നി൪മാണങ്ങൾ ഒച്ചിഴയും വേഗത്തിലായ ഒറ്റപ്പാലത്ത് മിനി സിവിൽസ്റ്റേഷൻ കെട്ടിടം ദ്രുതഗതിയിൽ ഉയരുന്നു.
ശിലയിട്ട് ഒമ്പതുമാസം പിന്നിട്ടപ്പോൾ 3891 ചതുരശ്ര മീറ്റ൪ വിസ്തൃതിയുള്ള കെട്ടിടത്തിൻെറ നാലുനിലകളുടെയും കോൺക്രീറ്റ് പൂ൪ത്തിയായി. രണ്ടുവ൪ഷംകൊണ്ട് നി൪മാണം പൂ൪ത്തിയാക്കാനുള്ള ലക്ഷ്യത്തോടെ 2012 ഒക്ടോബ൪ അഞ്ചിനാണ് ശിലാസ്ഥാപനം നടന്നത്.
ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി വാടക കെട്ടിടങ്ങളിലും മറ്റും ചിതറി കിടക്കുന്ന വിവിധ സ൪ക്കാ൪ ഓഫിസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യമാണ് മിനി സിവിൽസ്റ്റേഷനെന്ന സ്വപ്ന പദ്ധതിക്ക് പിന്നിലുള്ളത്.
ഒറ്റപ്പാലം ആ൪.എസ് റോഡിലെ കോടതി വളപ്പിൽ മിനി സിവിൽസ്റ്റേഷൻ നി൪മിക്കാനായിരുന്നു ആദ്യ തീരുമാനം. സ്ഥലം അളന്നുതിട്ടപ്പെടുത്തലും എസ്റ്റിമേറ്റ് തയാറാക്കലും പൂ൪ത്തിയാക്കി നി൪മാണത്തിനൊരുങ്ങവെ, ബാ൪ അസോസിയേഷൻ പ്രതിനിധികൾ എതി൪പ്പുമായി രംഗത്തുവന്നത് തടസ്സമായി. തുട൪ന്നാണ് കണ്ണിയംപുറത്ത് നി൪മാണം തുടങ്ങിയത്. കാഞ്ഞിരപ്പുഴ ഇറിഗേഷൻെറ അധീനതയിലെ 56 സെൻറ് സ്ഥലം വിട്ടുകിട്ടിയതാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. എം. ഹംസ എം.എൽ.എയുടെ നിരന്തര പരിശ്രമം ഇതിന് സഹായകമായി.
6.71 കോടി രൂപ കെട്ടിട നി൪മാണത്തിനും 59 ലക്ഷം രൂപ വൈദ്യുതീകരണത്തിനും എന്ന ക്രമത്തിലാണ് എസ്റ്റിമേറ്റ്. മഞ്ചേരിയിലെ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ചുമതല.
ഒറ്റപ്പാലം ജോയൻറ് ആ൪.ടി.ഒ, സബ് ട്രഷറി, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ, എക്സൈസ് സ൪ക്കിൾ, റെയ്ഞ്ച്, ലേബ൪, ഐ.സി.ഡി.എസ്, റീസ൪വേ, കെ.എസ്.ഇ.ബി, വ്യവസായ, ലാൻഡ് ട്രൈബ്യൂണൽ, സെയിൽസ് ടാക്സ് തുടങ്ങിയ 27 സുപ്രധാന സ൪ക്കാ൪ ഓഫിസുകൾ ഇവിടേക്കെത്തും.
ഒറ്റപ്പാലത്ത് അനുവദിച്ച ഫിലിം സിറ്റി ഉയരുന്നത് മിനി സിവിൽസ്റ്റേഷന് സമീപമാണ്. ഇവ യാഥാ൪ഥ്യമാകുന്നതോടെ കണ്ണിയംപുറം പ്രദേശത്തിൻെറ മുഖഛായ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.