ദമ്മാം വനിത തര്‍ഹീലില്‍ നിന്നു രണ്ടു പേര്‍ നാട്ടിലേക്ക്

ദമ്മാം: ദമ്മാമിലെ വനിത ത൪ഹീലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 13 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇന്ത്യൻ എംബസിയുടെ  സഹകരണത്തോടെ നവയുഗം സാംസ്കാരിക വേദി ജീവകാരുണ്യ പ്രവ൪ത്തക സഫിയ അജിത് വേണ്ട നിയമ നടപടികൾ തുടങ്ങി. രണ്ടുമാസമായി ത൪ഹീലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനി വത്സല ചേറുക്കുട്ടി (60) നടപടികൾ പൂ൪ത്തിയാക്കി വെള്ളിയാഴ്ച ജെറ്റ് എയ൪വേയ്സിൽ നാട്ടിലേക്ക് തിരിക്കും. ഒരു മാസം മുമ്പ് ത൪ഹീലിലെത്തിയ എറണാകുളം സ്വദേശിനി സുജാത തോമസ് (44), 40 ദിവസങ്ങളായി ഇവിടെ കഴിയുന്ന കോതമംഗലം സ്വദേശിനി ചിത്രാ മണി(40) എന്നീ രണ്ടു മലയാളികൾ കൂടി ത൪ഹീലിലുണ്ട്. 
രണ്ടു മാസമായി ത൪ഹീലിലുള്ള മുംബൈ സ്വദേശിനി റുമീനാ ബീഗം തിങ്കളാഴ്ച ജെറ്റ് എയ൪വേയ്സിൽ നാട്ടിലേക്ക് തിരിക്കും. രണ്ടുമാസം പിന്നിട്ട ദൽഹിക്കാരി കഷ്വ൪ ജഹാൻ (37) നിയമ നടപടികൾ പൂ൪ത്തിയാക്കിയെങ്കിലും സ്പോൺസ൪ സഹകരിച്ചിട്ടില്ല. ദൽഹി പത്രങ്ങളിൽ സ്പോൺസറെ കുറിച്ച് തെറ്റായ വാ൪ത്ത വന്നെന്നും വിസ നൽകിയ തൻെറ ഡ്രൈവറുടെ ഭാര്യയെ ദൽഹിയിൽ അറസ്റ്റ് ചെയ്യിച്ചെന്നും ആരോപിച്ചാണ് സ്പോൺസറുടെ നിസ്സഹകരണം. കേസ് പിൻവലിച്ച് ഡ്രൈവറുടെ ഭാര്യയെ ജയിൽ മോചിതയാക്കി രേഖകൾ ഇവിടെ എത്തിച്ചാൽ മാത്രമേ കശ്വറിനെ മോചിപ്പിക്കാനാവൂ എന്നാണ് സ്പോൺസറുടെ നിലപാട്. 
ബിഹാ൪ ജംഷഡ്പൂരിലെ യാസ്മിൻ ബീഗം (38), തമിഴ്നാട്ടുകാരി റഷീദ സൈദ് (28), വിജയ നരസിംഹൻ (45), അൻപരശി (33), ഗുജറാത്തിലെ ഹനീഫ ബെൻ (46), ഹൈദരാബാദ് സ്വദേശിനി ബാദു൪ സുൽത്താന (30) എന്നിവരാണ് ത൪ഹീലിലുള്ള മറ്റ് ഇന്ത്യക്കാ൪. ഇവ൪ക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വസുധ അഭയചിന്ദ്ര (മഹാരാഷ്ട്ര മൺട്രം), പത്മ രവി (തമിഴ്നാട്), സഫിയ അജിത് (നവയുഗം) എന്നിവ൪ ചേ൪ന്ന് നൽകി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.