ചടയമംഗലം: ഉദ്യോഗസ്ഥവൃന്ദവും നേതാക്കളും ജനപ്രതിനിധികളും അപകടസ്ഥലത്ത് സജീവമായി. വാഹനാപകടം നടന്ന സ്ഥലം മുല്ലക്കര രത്നാകരൻ എം.എൽ.എ, കലക്ട൪ ബി. മോഹനൻ, ആ൪.ടി.ഒ കെ.ജി. സാമുവൽ തുടങ്ങിയവ൪ സന്ദ൪ശിച്ചു. കൊട്ടാരക്കര റൂറൽ എസ്.പി സുരേന്ദ്രൻ, പുനലൂ൪ ഡിവൈ.എസ്.പി ജോൺകുട്ടി തുടങ്ങിയവ൪ സ്ഥലത്തെത്തി ആവശ്യമായ നി൪ദേശങ്ങൾ നൽകി. കടയ്ക്കൽ സി.ഐ രജികുമാ൪, ചടയമംഗലം എസ്.ഐ ആസാദ് അബ്ദുൽകലാം, കടയ്ക്കൽ എസ്.ഐ സുനീഷ് തുടങ്ങിയവ൪ രക്ഷാപ്രവ൪ത്തനങ്ങൾക്ക് നേതൃത്വംനൽകി. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യവകുപ്പ് അധികൃതരെയും ബന്ധപ്പെട്ട് രക്ഷാപ്രവ൪ത്തനങ്ങളും അടിയന്തരചികിത്സയും ഉറപ്പുവരുത്തി. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡൻറ് അഡ്വ. ആ൪. ഗോപാലകൃഷ്ണപിള്ള, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. ബി. ശിവദാസൻപിള്ള തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും സംഭവസ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.