തോക്കുമായി റോഡിലിറങ്ങിയ യുവാക്കളെ പിടികൂടി

തബൂക്ക്: നടുറോഡിൽ വാഹനത്തിനു മുകളിൽ കയറി ആകാശത്തേക്കു വെടിയുതി൪ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അത് കാമറയിൽ പക൪ത്തി ഇൻറ൪നെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്ത ആറു യുവാക്കളെ പിടികൂടി. തബൂക്കിൽ മദീനറോഡിലാണ് സംഭവം. വാഹനത്തിലെത്തിയ യുവാക്കൾ നടുറോഡിൽ വാഹനം നി൪ത്തി അതിനു മുകളിൽ കയറി നിന്നു തോക്കെടുത്ത് ആകാശത്തേക്കു വെടിയുതി൪ക്കുകയും നൃത്തം ചവിട്ടുകയുമായിരുന്നു. ഇതിൻെറ ഫോട്ടോകളെടുത്ത് പിന്നീട് സോഷ്യൽ നെറ്റ്വ൪ക്കുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് തന്ത്രപൂ൪വം 24 മണിക്കൂറിനകം ചെറുപ്പക്കാരെ പിടികൂടി.  പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചേ൪ന്നു നടത്തിയ തെരച്ചിലിലാണ് ആറു യുവാക്കൾ പിടിയിലായതെന്ന് തബൂക്ക് പൊലിസ് വക്താവ് ഖാലിദ് ഗബാൻ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. റമദാനിൽ ആയുധമെടുത്തു നടുറോഡിൽ ഇറങ്ങിയതിന് പൊലീസ് ഇവ൪ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും വക്താവ് പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.