അടൂ൪: കെ.എസ്.ആ൪.ടി.സി ഓ൪ഡിനറി ബസ് വിവാഹ ഓട്ടം പോയ ടൂറിസ്റ്റ് ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് വിവാഹസംഘത്തിൽപ്പെട്ട 15 ഓളംപേ൪ കെ.എസ്.ആ൪.ടി.സി ഡ്രൈവറെയും വനിത കണ്ടക്ടറെയും മ൪ദിച്ചു. ബസിൻെറ ഗ്ളാസും തക൪ത്തു. സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മ൪ദനത്തിൽ പരിക്കേറ്റ കെ.എസ്.ആ൪. ടി.സി ബസ് ഡ്രൈവ൪ പത്തനാപുരം മാലൂ൪ വട്ടക്കാല ഷൈജു ഭവനിൽ ഷൈജു (35), വനിത കണ്ടക്ട൪ മാലൂ൪ മല്ലശേരിവീട്ടിൽ സീന ബേബി (37) എന്നിവ൪ പത്തനാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ഏനാത്ത് കളമല റീത്തുപള്ളിക്ക് സമീപമായിരുന്നു സംഭവം.
മാന്നാ൪ സ്വദേശികളായ ശരത് രാജ്, സുരേഷ്, സുനിൽ, ദിലീപ്, അജിതൻ, മനു, രാജേഷ്, രമേശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാന്നാറിൽ നിന്ന് വിവാഹപാ൪ട്ടിയുമായി കടുവാതോട്ടിലെ വിവാഹസ്ഥലത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് എതിരെ വന്ന കെ.എസ്.ആ൪.ടി.സി ബസ് സൈഡ് കൊടുത്തില്ലത്രേ. തുട൪ന്ന് ഉച്ചയോടെ കെ.എസ്.ആ൪.ടി.സി ബസ് ഏനാത്തുനിന്ന് പത്തനാപുരത്തേക്ക് പോകവേ എതിരെ വന്ന ടൂറിസ്റ്റ് ബസിലെ ജീവനക്കാരും യാത്രക്കാരും കെ.എസ്.ആ൪.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെയും വനിത കണ്ടക്ടറെയും മ൪ദിച്ചു.
ബസിൻെറ ഗ്ളാസ് തക൪ക്കുകയും ചെയ്തു. നാട്ടുകാരാണ് ഡ്രൈവറെയും വനിത കണ്ടക്ടറെയും ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. ഇതിനിടയിൽ ടൂറിസ്റ്റ് ബസിൻെറ ഡ്രൈവറും ക്ളീനറും ഓടിരക്ഷപ്പെട്ടു. മറ്റുള്ളവരെ നാട്ടുകാ൪ പിടികൂടിയാണ് ഏനാത്ത് പൊലീസിൽ ഏൽപിച്ചത്.
പത്തനാപുരം ഡിപ്പോയിലെ പത്തനാപുരം-ഏനാത്ത് റൂട്ടിൽ സ൪വീസ് നടത്തുന്ന കെ.എസ്.ആ൪.ടി.സി ബസിൻെറ ചില്ലുകളാണ് തക൪ത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മാന്നാ൪ സ്വദേശികളായ ശരത് രാജ്, സുരേഷ്, സുനിൽ, ദിലീപ്, അജിതൻ, മനു, രാജേഷ്, രമേശ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.