ഓടമാലിന്യം തള്ളാനത്തെിയവരെ നാട്ടുകാര്‍ പിടികൂടി

കൊട്ടിയം: ഓടയിലെ മാലിന്യം ബൈപാസിൽ തള്ളാനത്തെിയ വാഹനം നാട്ടുകാ൪ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ദേശീയപാതയിൽ മേവറം ബൈപാസ് ജങ്ഷനിൽ ശനിയാഴ്ച വൈകുന്നേരം നാലോടെ ആയിരുന്നു സംഭവം. 
കൊല്ലം കോ൪പറേഷൻ പരിധിയിൽപെട്ട പള്ളിമുക്ക് ജങ്ഷനിലും പരിസരത്തും ശനിയാഴ്ച ഓടകൾ വൃത്തിയാക്കിയിരുന്നു. ഇതിൽ നിന്നുള്ള  മാലിന്യമാണ് മിനി ലോറിയിൽ ബൈപാസിൽ കൊണ്ടുവന്ന് തള്ളിയത്. ഇതിനുമുമ്പ് രണ്ട് പ്രാവശ്യം മാലിന്യം തള്ളിയിട്ടും ആരും പിടികൂടാത്തതിനെ തുട൪ന്നാണ് വീണ്ടും ഇവിടെ മാലിന്യം തള്ളാനത്തെിയത്. ശനിയാഴ്ച ഉച്ചക്ക് റോഡിൽ തള്ളിയ മാലിന്യത്തിൽ നിന്ന് ദു൪ഗന്ധം ഉയ൪ന്നത് ശ്രദ്ധയിൽപെട്ടതിനെ തുട൪ന്ന് നാട്ടുകാ൪ കാത്തിരുന്ന് പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് ഇരവിപുരം അഡീഷനൽ എസ്.ഐ പൂക്കുഞ്ഞ്, കൊട്ടിയം എസ്.ഐ എന്നിവ൪ സ്ഥലത്തത്തെി മിനിലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ വാഹനം ഇരവിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.