മക്ക: അപകടസമയത്ത് സംഭവ സ്ഥലത്ത് നിന്ന് നേരിട്ട് ദൃശ്യങ്ങൾ പക൪ത്തുന്നതിനുള്ള സംവിധാനം ഒരുക്കിയതായി മക്ക സിവിൽ ഡിഫൻസ് മേധാവി ജനറൽ ഖലഫ് അൽമത്റഫി പറഞ്ഞു. റമദാനിൽ ആദ്യമായാണ് ഇങ്ങിനെയൊരു സംവിധാനം ഒരുക്കുന്നത്. ഇതിലൂടെ അപകടത്തിൻെറ വ്യക്തമായ ദൃശ്യങ്ങൾ അപ്പപ്പോൾ കൺട്രോൾ റൂമിലെത്തിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാധിക്കും. മൂന്ന് കാമറകളോട് കൂടിയതായിരിക്കും ഇതിനുള്ള വാഹനം. അപകട വിവരം ലഭിച്ചാൽ രക്ഷാപ്രവ൪ത്തനത്തിന് പോകുന്ന സിവിൽ ഡിഫൻസ് സംഘത്തോടൊപ്പം ഈ വാഹനമുണ്ടായിരിക്കും. പക൪ത്തിയ ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമുള്ള അത്യാധുനിക സംവിധാനത്തോടു കൂടിയതാണിത്. ഇവ പ്രവ൪ത്തിപ്പിക്കുന്നതിന് വിദഗ്ധരെയും ദൃശ്യങ്ങൾ പക൪ത്തുന്നതിന് പരിശീലനം ലഭിച്ച കാമറാമാന്മാരെയും ഒരുക്കിയതായും സിവിൽ ഡിഫൻസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.