കോഴിക്കോട്: അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരം മൂലം കഴിഞ്ഞദിവസം കാൽനട യാത്രക്കാരൻ അപകടത്തിൽ ദാരുണമായി മരിച്ചിട്ടും നടക്കാവ് ക്രോസ് റോഡിലെ വൺവേയെ ന്യായീകരിച്ച് എ.ഡി.ജി.പി തുടരുന്ന നിലപാട് ധിക്കാരത്തോടു കൂടിയതും മനസ്സാക്ഷിക്ക് നിരക്കാത്തതുമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം ആരോപിച്ചു.
എൻ.ജി.ഒ യൂനിയൻ മുൻ ജില്ലാ പ്രസിഡൻറ് ശ്രീശൻ നടുക്കണ്ടി ക്രോസ് റോഡ് മുറിച്ച് കടക്കവെ ബൈക്ക് ഇടിച്ച് മരിച്ചപ്പോൾ ഏത് റോഡിലായാലും അപകടം ഉണ്ടാവുമെന്ന ഉത്തരമേഖലാ എ.ഡി.ജി.പിയുടെ പ്രതികരണം ഹീനവും ധിക്കാരവുമായിപ്പോയെന്ന് യോഗം അഭിപ്രായപ്പെട്ടു.
കണ്ണൂ൪ ഭാഗത്തുനിന്നുള്ള സ൪വ വാഹനങ്ങളും നടക്കാവ് ക്രോസ് റോഡിലൂടെ തിരിച്ചുവിടുന്നതിനാൽ കാൽനടയാത്രക്കാ൪ക്ക് റോഡിൽ ഇറങ്ങി നടക്കുവാൻ കഴിയുന്നില്ളെന്ന വസ്തുത പ്രദേശത്തെ വിദ്യാ൪ഥികളും റെസി. അസോസിയേഷനും വ്യാപാരികളും പലതവണ ചൂണ്ടിക്കാണിച്ചിട്ടും നടപടി സ്വീകരിക്കാത്തതിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
വ൪ഷങ്ങൾക്ക് മുമ്പ് വ്യാപാരികൾക്ക് ഒന്നും നൽകാതെ ജങ്ഷൻ വൈഡിങ്ങിന്വേണ്ടി നൂറോളം കടകൾ പൊളിച്ചുമാറ്റിയ പ്രദേശത്ത് കാ൪ പാ൪ക്കിങ് ഏ൪പ്പെടുത്തിയ നടപടി പ്രതിഷേധാ൪ഹമാണ്.
അനധികൃത കെട്ടിടത്തിന് പാ൪ക്കിങ് സൗകര്യം ഒരുക്കുകയാണ് അധികൃത൪ ചെയ്യുന്നതെന്ന് സംശയമുണ്ട്. വൺവേ ഉപേക്ഷിക്കുന്നതിനുവേണ്ടി രാഷ്ട്രീയ സാമൂഹിക സംഘടനകളുടെയും റെസി. അസോസിയേഷൻെറയും വിദ്യാ൪ഥികളുടെയും സഹകരണത്തോടെ ശക്തമായ സമരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. എൻ.ജി.ഒ യൂനിയൻ മുൻ ജില്ലാ പ്രസിഡൻറ് ശ്രീശൻ നടുക്കണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. യൂനിറ്റ് പ്രസിഡൻറ് എം. ഭരതൻ അധ്യക്ഷത വഹിച്ചു. കെ.സി.ഭാസ്കരൻ, കെ. വേണുഗോപാൽ, യു. അബ്ദുറഹ്മാൻ, പി.കെ. പുഷ്പാംഗദൻ, സി.വി. പ്രേമരാജൻ, കോഴിശ്ശേരി മണി, ഇ.കെ. മണി, കെ.വി. ഫൈസൽ, പി. സെയ്ത് ശ൪മ്മത്ത്, കെ.എം. ബഷീ൪, കെ. സജീവൻ തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.