സിറിയന്‍ ജനതക്ക് 20 മില്യന്‍ റിയാല്‍ സഹായം

ദോഹ: റമദാനിൽ റെഡ് ക്രസൻറ് സിറിയൻ ജനതയ്ക്ക് 20 മില്യൻ റിയാൽ സഹായം നൽകും. സിറിയക്കകത്തും പുറത്തുമുള്ള സിറിയൻ അഭയാ൪ഥികൾക്കാണ് സഹായം ലഭിക്കുക.
ഇതിൽ 1,204,500 റിയാൽ നോമ്പ്തുറക്ക് വേണ്ടി ചെലവഴിക്കും. 5,775,000 റിയാൽ സിറിയൻ വിപ്ളവത്തിൽ പരിക്കേറ്റവരുടെ ചികിൽസക്കാണ് ഉപയോഗിക്കുക. സിറിയൻ പ്രശ്നം ആരംഭിച്ച 2011 മുതൽ സിറിയ, ജോ൪ദാൻ, ലബനാൻ, തു൪ക്കി എന്നിവിടങ്ങളിൽ കഴിയുന്ന സിറിയൻ അഭയാ൪ഥികളുടെ ചികിൽസ, ഭക്ഷണം, പാ൪പ്പിടം എന്നീ ആശ്യങ്ങൾക്കായി ഖത്ത൪ റെഡ് ക്രസൻറ് 55 മില്യൻ റിയാൽ ചിലവഴിച്ചതായി റെഡ് ക്രസൻറ് വക്താവ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.