റമദാനിലെ ഉംറ സര്‍വീസ് മുന്‍ തീര്‍ഥാടകരെ തിരിച്ചയച്ചവര്‍ക്കു മാത്രം

ജിദ്ദ: റജബ്, ശഅ്ബാൻ മാസങ്ങളിൽ ഉംറക്കെത്തിയവരെ തിരിച്ചയച്ചതായി ഉറപ്പുവരുത്തിയ ശേഷമേ ഉംറ സ൪വീസ് സ്ഥാപനങ്ങൾക്ക് റമദാനിൽ പുതിയ വിസ അനുവദിക്കൂ എന്ന് ഹജ്ജ് മന്ത്രാലയം. ഹറമിലെ തിരക്ക് കുറക്കുന്നതിൻെറ ഭാഗമായാണ് മന്ത്രാലയം ഈ തീരുമാനമെടുത്തത്. റജബ്, ശഅ്ബാൻ മാസങ്ങളിൽ ഉംറക്കെത്തിയവ൪ റമദാനും ഹജ്ജും കഴിയാൻ യാത്ര താമസിപ്പിക്കരുതെന്നും ഉണ൪ത്തിയിട്ടുണ്ട്. റമദാനിൽ ഉംറ സേവന കമ്പനികൾക്ക് വിസകൾ നൽകുന്നതിന് വ്യവസ്ഥകൾ ഏ൪പ്പെടുത്തിയതായി ഹജ്ജ് മന്ത്രാലയ അണ്ട൪ സെക്രട്ടറിയും വക്താവുമായ ഹാതിം ഖാദി പറഞ്ഞു. റജബ്, ശഅ്ബാൻ മാസങ്ങളിൽ ഉംറക്കെത്തിയവരെ തിരിച്ചയക്കണം.
എന്നാൽ മാത്രമേ അവ൪ക്ക് റമദാനിൽ പുതിയ വിസകൾ നൽകൂ. ചില ഉംറ സേവന കമ്പനികൾ റജബ്, ശഅ്ബാൻ മാസങ്ങളിൽ ഉംറക്കെത്തിയവരുടെ മടക്കയാത്ര റമദാൻ കഴിയുന്നതു വരേ വൈകിക്കാറുണ്ട്്. ഇവരും റമദാനിൽ ഉംറക്കെത്തുന്നവരും ഒരുമിച്ചു കൂടുന്നതോടെ ഹറമിൽ തിരക്കേറുന്നു. ഇതുകൊണ്ടാണ് റജബ്, ശഅ്ബാൻ മാസങ്ങളിൽ ഉംറക്കെത്തിയവരെ നി൪ബന്ധമായും തിരിച്ചയക്കണമെന്ന് നി൪ബന്ധമാക്കിയത്. ഹജ്ജ് വേളയിലെ തിരക്ക് കുറക്കാനും പുതിയ തീരുമാനം സഹായകമാകും. ഉംറ സേവന കമ്പനികൾക്ക് കൂടുതൽ വിസ നൽകുന്നത് ഹറമിലെ നിലവിലെ വികസന പദ്ധതികൾ പൂ൪ത്തിയായ ശേഷമായിരിക്കുമെന്നും ഹജ്ജ് മന്ത്രാലയ വക്താവ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.