സഹകരണം മെച്ചപ്പെടുത്തിയ കുവൈത്തിനും ഇറാഖിനും യു.എന്‍ പ്രശംസ

കുവൈത്ത് സിറ്റി: സഹകരണത്തിൻെറ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തിയ അയൽ രാജ്യങ്ങളായ കുവൈത്തിനും ഇറാഖിനും ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം. ത൪ക്കങ്ങൾ പരിഹരിച്ച് ബന്ധങ്ങൾ തേച്ചുമിനുക്കിയെടുക്കുന്നതിന് ഇരുരാജ്യങ്ങളും കാണിക്കുന്ന ആത്മാ൪ഥതയെ യു.എൻ സെക്രട്ടറി ജനറൽ ബാൻ കീ മൂൺ ആണ് രക്ഷാ സമിതിക്കുള്ള തൻെറ റിപ്പോ൪ട്ടിൽ പ്രശംസിച്ചത്.
യു.എൻ അസിസ്റ്റൻസ് മിഷൻ ഇൻ ഇറാഖ് (യു.എൻ.എ.എം.ഐ) ഇക്കാര്യത്തിൽ പങ്കുവഹിക്കുന്ന കാര്യവും ഇരുരാജ്യത്തെയും ജനങ്ങളുടെ നന്മയും പുരോഗതിയും ലക്ഷ്യമിട്ട് സഹകരണ മനോഭാവത്തോടെ കൈകോ൪ത്താണ് കുവൈത്തും ഇറാഖും മുന്നോട്ടുപോവുന്നതെന്നും  മൂൺ റിപ്പോ൪ട്ടിൽ എടുത്തുപറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഏതൊരു അയൽ രാജ്യങ്ങളെയും പോലെ ഊഷ്മളമായ ബന്ധത്തിലേക്ക്് ഇരുരാജ്യങ്ങളും മുന്നേറിക്കൊണ്ടിരിക്കുകയാണ്. സമീപഭാവിയിൽതന്നെ 1990ലെ അധിനിവശത്തേിന് മുമ്പുള്ള നല്ല അയൽപക്ക ബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും എത്തും -റിപ്പോ൪ട്ടിൽ സെക്രട്ടറി ജനറൽ പ്രത്യാശിച്ചു.
അധിനിവേശകാലത്ത് കാണാതായ കുവൈത്ത് പൗരന്മാരുടെയും ഇറാഖ് കടത്തിക്കൊണ്ടുപോയ കുവൈത്തിൻെറ സ്വത്തുവകകളുടെയും പ്രശ്നം യു.എൻ. ചാ൪ട്ടറിലെ ചാപ്റ്റ൪ ആറ് പ്രകാരം യു.എൻ.എ.എം.ഐയുടെ കീഴിലേക്ക് മാറ്റിക്കൊണ്ട് അടുത്തിടെ യു.എൻ അംഗീകരിച്ച പ്രമേയം നല്ല ചുവടുവെപ്പാണെന്ന് മൂൺ പറഞ്ഞു. നേരത്തേ കൂടുതൽ നിബന്ധനകളുള്ള ചാപ്റ്റ൪ ഏഴിലായിരുന്നു ഇത്. എന്നാൽ, ഇതിൻെറ ഭാഗമായി ഇറാഖ് കുവൈത്തിന് നൽകാനുള്ള നഷ്ടപരിഹാരത്തിലെ ബാക്കി തുക ഉടൻ കൊടുത്തുതീ൪ക്കണമെന്ന് സെക്രട്ടറി ജനറൽ നി൪ദേശിച്ചു. അധിനിവേശ നഷ്ടപരിഹാരത്തിൽ 11 ബില്യൻ ഡോള൪ കൂടി ഇറാഖ് കുവൈത്തിന് നൽകാനുണ്ട്.
ഇത് 2015 ഓടെ നൽകുമെന്നാണ് ഇറാഖിൻെറ വാഗ്ദാനം. അത് നടപ്പായില്ലെങ്കിൽ സൈനിക നടപടിയും ഉപരോധവുമൊക്കെ അടങ്ങുന്ന ചാപ്റ്റ൪ ഏഴിലേക്ക് തന്നെ ഇറാഖിന് മടങ്ങേണ്ടിവരുമെന്ന് മൂൺ മുന്നറിയിപ്പ് നൽകി. മൊത്തമുണ്ടായിരുന്ന 52 ബില്യൻ ഡോള൪ നഷ്ടപരിഹാരത്തിൽ 41 ബില്യൻ ഡോള൪ വിവിധ ഘട്ടങ്ങളിലായി ഇറാഖ് കുവൈത്തിന് നൽകിയിട്ടുണ്ട്.
അതേസമയം, ഇറാഖിലെ രാഷ്ട്രീയ, സുരക്ഷാ സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിൽ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു. രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കുന്നതിൽ ഇറാഖിലെ എല്ലാ വിഭാഗങ്ങളും കൈകോ൪ക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം അല്ലെങ്കിൽ രാജ്യം പ്രശ്നകലുഷിതമാവുമെന്ന് മുന്നറിയിപ്പ് നൽകി.
ഇപ്പോൾതന്നെ യു.എൻ.എ.എം.ഐ ഇറാഖിൽ പ്രവ൪ത്തിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എൻ.എ.എം.ഐയുടെ കാര്യത്തിൽ ഇറാഖ് കൂറച്ചുകൂടി ഗൗരവം കാണിക്കണമെന്നും ഇതുസംബന്ധിച്ച് യു.എന്നുമായി കരാറിലെത്താൻ തായറാവണമെന്നും മൂൺ നി൪ദേശിച്ചു. യു.എൻ.എ.എം.ഐ മേധാവി മാ൪ട്ടിൻ കോബ്ള൪ ഇറാഖിലെ അവസ്ഥ സംബന്ധിച്ച് ഈമാസം 16ന് രക്ഷാ സമിതിക്ക് റിപ്പോ൪ട്ട് നൽകുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.