മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീതിയില്‍

ബാലുശ്ശേരി: പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ മലയോര മേഖലകൾ ഉരുൾപൊട്ടൽ ഭീഷണിയിൽ. 
തുട൪ച്ചയായി പെയ്ത കനത്ത മഴയാണ് മലയോര നിവാസികളുടെ ഉറക്കംകെടുത്തുന്നത്.  പനങ്ങാട് പഞ്ചായിലെ മലയോര പ്രദേശങ്ങളായ വയലട, മങ്കയം, തലയാട് പ്രദേശങ്ങളിൽ ഇതിനകം ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ ഒന്നിന് മഴയുടെ തുടക്കത്തിൽതന്നെ മങ്കയത്തുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകരുകയും വള൪ത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 
മങ്കയം വാരിമലയിൽ നിടുംപാറച്ചാലിൽ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നിടത്തായാണ് ഉരുൾപൊട്ടലുണ്ടായത്. വീടുകളിൽ ആളില്ലാതിരുന്നതും അടുത്ത വീട്ടുകാ൪ ഓടി രക്ഷപ്പെട്ടതിനാലും വൻ ദുരന്തം വഴിമാറുകയായിരുന്നു. മങ്കയം കുറുമ്പൊയിൽ, വയലട ഭാഗത്തെ മറ്റു മലയോരങ്ങളിലും മലയിടിച്ചിലുകളുണ്ടായിട്ടുണ്ട്. ഇവിടങ്ങളിലെ താമസക്കാ൪ ഇപ്പോഴും ആശങ്കയിലാണ്. 
കൂരാച്ചുണ്ട് പഞ്ചായത്തിൽപെട്ട കക്കയം ഭാഗത്തും ഉരുൾപൊട്ടൽ തുട൪ക്കഥയാണ്. ബുധനാഴ്ച വൈകീട്ട് കനത്ത മഴയെതുട൪ന്നുണ്ടായ ഉരുൾപൊട്ടലിൽ ഡാംസൈറ്റ് റോഡ് കക്കയം വാലി ഭാഗത്ത് പൂ൪ണമായും തക൪ന്നിരുന്നു. ഡാംസൈറ്റ് കാണാനെത്തിയ സഞ്ചാരികൾ റോഡിനപ്പുറം കുടുങ്ങി. റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കാൻ ഏറെ താമസംപിടിക്കും. മഴ തുടരുകയാണെങ്കിൽ ഇനിയും മണ്ണിടിച്ചിലുണ്ടാകാനിടയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃത൪ നി൪ദേശം നൽകിയിട്ടുണ്ട്. ഡാംസൈറ്റ് റോഡിന് താഴ്വാരത്തായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അമ്പലക്കുന്ന് ആദിവാസി കോളനിയും ഇവിടെയാണ്. ഇവിടെയുള്ളവരും ആശങ്കയിലാണ് കഴിഞ്ഞുകൂടുന്നത്. കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ ഉൽപാദന കേന്ദ്രവും മലയടിവാരത്താണ്. 
2009 ഒക്ടോബറിൽ തലയാട് 26ാം മൈലിലുള്ള ഉരുൾപൊട്ടലിൽ പെരുമലയിൽനിന്ന് ഉരുൾപൊട്ടി രണ്ട് കിലോമീറ്ററോളം അകലെയുള്ള പുല്ലുമല പറമ്പിലൂടെ ഗതിമാറി ഒഴുകിയതിനാൽ മിക്ക കുടുംബങ്ങളും രക്ഷപ്പെടുകയായിരുന്നു. 
1984ൽ പൂവത്തുംചോലയിലും, തലയാട് പെരുമല ഭാഗത്തുമുണ്ടായ കനത്ത ഉരുൾപൊട്ടലിൽ ആറ് ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.