താത്കാലിക മതാഫ് ഉടനെ തുറന്നുകൊടുക്കും

മക്ക:താത്കാലിക മതാഫ് തീ൪ഥാടക൪ക്ക് അടുത്ത ദിവസങ്ങളിലായി തുറന്നുകൊടുക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു. മതാഫിൻെറ ഒരുക്കങ്ങൾ പൂ൪ത്തിയായെന്ന് ഉറപ്പുവരുത്താൻ നടത്തിയ സന്ദ൪ശനത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താത്കാലിക മതാഫിൻെറ അവസാന മിനുക്ക് പണികളാണ് ഇനി ബാക്കിയുള്ളത്. അടുത്ത ദിവസങ്ങളിലായി ഇത് പൂ൪ത്തിയാക്കും. മതാഫ് ഒന്നാംഘട്ട വികസന പദ്ധതി, വികലാംഗ൪ക്കായുള്ള മതാഫ്, റമദാനിൽ ഹറമിൽ തീ൪ഥാടക൪ക്ക് ഒരുക്കിയ സൗകര്യങ്ങൾ എന്നിവ ഡോ. സുദൈസ് പരിശോധിച്ചു. ഹറം കാര്യാലയ ഉപമേധാവി ഡോ.മുഹമ്മദ് ബിൻ നാസി൪ അൽഖുസൈം, ഇരുഹറം കാര്യാലയ സേവന വിഭാഗം അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി ഡോ. യൂസുഫ് വാബിൽ, ഹറം സുരക്ഷ സേനാ മേധാവി ജനറൽ യഹ്യ സഹ്റാനി എന്നിവ൪ ഇരുഹറം കാര്യാലയ മേധാവിയെ അനുഗമിച്ചിരുന്നു.
 മക്ക ഹറമിൽ 3000 പുതിയ നമസ്കാര പരവതാനികൾ വിരിച്ചു. കഴിഞ്ഞ ദിവസമാണ് ചുവപ്പു പരവതാനി മാറ്റി പച്ച നിറത്തിലുള്ള പുതിയ പരവതാനികൾ ഹറമിനകത്തും പുറത്തും വിരിക്കാൻ ഇരുഹറം കാര്യാലയം നടപടി തുടങ്ങിയത്. ഹറമിലെത്തുന്ന തീ൪ഥാടക൪ക്ക് മികച്ച സൗകര്യമൊരുക്കണമെന്ന അബ്ദുല്ല രാജാവിൻെറ നി൪ദേശത്തെ· തുട൪ന്നാണ് പുതിയ നമസ്കാര പരവതാനികൾ ഒരുക്കിയിരിക്കുന്നതെന്ന് ഇരുഹറം കാര്യാലയ വക്താവ് അഹ്മദ് അൽ മൻസൂ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.