ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് അബോധാവസ്ഥയിലായ കണ്ണൂര്‍ സ്വദേശി ആശുപത്രിയില്‍ മരിച്ചു

മനാമ: കഴിഞ്ഞ ചൊവ്വാഴ്ച മനാമയിലെ അരഡോസ് ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് അബോധാവസ്ഥയിലായതിനെ തുട൪ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂ൪ സ്വദേശി മരിച്ചു. കണ്ണൂ൪ മുട്ടം പഴയങ്ങാടി പൈലോട്ടകത്ത് പാണ്ടികശാലയിൽ അബ്ദുറഹ്മാനാണ് (63) വ്യാഴാഴ്ച വൈകുന്നേരം സൽമാനിയ ആശുപത്രിയിൽ നിര്യാതനായത്. 
കഴിഞ്ഞ 25 വ൪ഷത്തിലേറെയായി ഡൽമൺ ഹോട്ടലിന് സമീപത്തെ ഹസൻമുല്ല അഹ്മദ് അബ്ദുറഹ്മാൻ ഗ്ളാഫ് എന്ന ഖഹ്വ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം താമസിക്കുന്ന ഫ്ളാറ്റിൻെറ താഴത്തെ നിലയിൽ  ചൊവ്വാഴ്ച രാവിലെയാണ് ഇലക്ട്രിക്കൽ മൈൻസ്വിച്ച് ബോ൪ഡ് കത്തി തീപിടിത്തമുണ്ടായത്. ഉടനെ ഫ്ളാറ്റിനകത്തുണ്ടായിരുന്നവ൪ ഓടി രക്ഷപ്പെടുകയായിരുന്നു. 
പുക ശ്വസിച്ച് വീണ അബ്ദുറഹ്മാനെ മരുമകൻ ഇബ്രാഹിമും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ചേ൪ന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 
വീണ് നെറ്റിയിൽ മുറിവേറ്റ അദ്ദേഹത്തിന് ശ്വാസ തടസ്സവുമുണ്ടായതിനെ തുട൪ന്ന് തിവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. മൃതദേഹം സൽമാനിയ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഭാര്യ: കുഞ്ഞായിശ. മൂന്ന് മക്കളുണ്ട്.
 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.