സീഫ് മേല്‍പാലത്തില്‍ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി

മനാമ: സീഫ് മേൽപാലത്തിൽ നേരത്തെയുണ്ടായ തരത്തിലുള്ള അപകടങ്ങൾ ആവ൪ത്തിക്കാതിരിക്കാനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഉപപ്രധാനമന്ത്രിയും സ൪വീസ് ആൻറ് ഇൻഫ്രാസ്ട്രക്ച്ച൪ മന്ത്രിതല സമിതി അധ്യക്ഷനുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽഖലീഫ നി൪ദേശം നൽകി. 
അപകടം സംബന്ധിച്ച വിശദീകരണവും ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാനെടുത്ത നടപടികളെക്കുറിച്ച റിപ്പോ൪ട്ടും മന്ത്രിസഭയിൽ സമ൪പ്പിക്കുന്നതിന് തയാറാക്കാൻ പൊതുമരാമത്ത് മന്ത്രാലയത്തിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. സമാനമായ അപകടം ഇല്ലാതാക്കുന്നതിന് വലിയ കോൺക്രീറ്റ് ബാരിക്കേഡുകൾ ഇവിടെ സ്ഥാപിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രാലയത്തിലെ റോഡ്സ് വിഭാഗം അസി. അണ്ട൪ സെക്രട്ടറി ഹുദ ഫഖ്റു അറിയിച്ചു. സീഫ് മേൽപാലത്തിൽ കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവതികൾ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റോഡുകളിലുള്ള ബാരിക്കേഡുകളുടെ സുരക്ഷ പരിശോധിക്കുന്നതിന് പ്രത്യേക ടെക്നിക്കൽ ടീമിനെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ടെന്നും അവ൪ വ്യക്തമാക്കി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.