സൗഹൃദം ഊട്ടിയുറപ്പിച്ച് രാജാവിന്‍െറ ഇഫ്താര്‍

മനാമ: കുടുംബ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിൻെറ ഭാഗമായി രാജാവ് റോയൽ കുടുംബാംഗങ്ങൾക്ക് ഇഫ്താ൪ വിരുന്ന് നൽകി. റമദാൻ ആരാധനയുടെയും പരസ്പര സൗഹൃദത്തിൻെറയും ഇണക്കത്തിൻെറയും മാസമാണെന്ന് അദ്ദേഹം ഉണ൪ത്തി. നന്മയുടെയും അനുഗ്രഹത്തിൻെറയും സമൃദ്ധിയുടെയും മാസമായി റമദാൻ മാറട്ടെയെന്ന് ആശംസിച്ചു. ജന മനസ്സുകളിൽ ഇണക്കവും സൗഹൃദവും ഇതൾ വിരിയാൻ റമദാൻെറ വിശുദ്ധി കാരണമാകണം. മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും അതുവഴി സമാധാനവും രാജ്യ പുരോഗതിയും കൈവരിക്കാൻ സാധിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ എന്നിവരും ഇഫ്താറിൽ സന്നിഹിതരായിരുന്നു. റോയൽ ഫാമിലി അംഗങ്ങൾ രാജാവിന് റമദാൻ ആശംസകൾ നേ൪ന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.