ദോഹ: ഐ.ഡി. കാ൪ഡ് കൈവശമില്ലെന്നത് കൊണ്ടു മാത്രം ഒരാളിൽ നിന്ന് പിഴ ഈടാക്കുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. ഒരുതരത്തിലുള്ള തിരിച്ചറിയൽ കാ൪ഡും ഹാജരാക്കാൻ കഴിയാത്തവരിൽ നിന്ന് മാത്രമാണ് പിഴ ഈടാക്കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെ൪ച്ച് ആൻഡ് ഫോളോഅപ് ഡിപ്പാ൪ട്ട്മെൻറ് ഡയറക്ട൪ ബ്രിഗേഡിയ൪ നാസ൪ മുഹമ്മദ് ഈസ അൽസയിദ് അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു. ഇത്തരമാളുകളിൽ നിന്ന് കോടതി പരമാവധി 10,000 ഖത്ത൪ റിയാൽ വരെ പിഴ ഈടാക്കും. എന്നാൽ തെറ്റ് ഏറ്റുപറയുകയണെങ്കിൽ ഇത് 1000 റിയാൽ വരെയാകാമെന്നും അദ്ദേഹം പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്നവരോട് മാത്രമാണ് ഐ.ഡി. കാ൪ഡ് ആവശ്യപ്പെടുന്നത്. എല്ലാവരും എല്ലാസമയത്തും ഐ.ഡി കാ൪ഡ് കൊണ്ടുനടക്കണമെന്ന് നി൪ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് സമയത്തും കൈവശം ഐ.ഡി കാ൪ഡില്ലാത്തവരിൽ നിന്ന് 10,000 റിയാൽ പിഴ ഈടാക്കുമെന്ന് വാ൪ത്ത പ്രചരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിൻെറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.