ലോകകപ്പിനായി ഖത്തര്‍ 200 ബില്യന്‍ ഡോളര്‍ ചെലവഴിക്കും

ദോഹ: 2022ലെ ലോക കപ്പ് ഫുട്ബാൾ ടൂ൪ണമെൻറിന് ആതിഥ്യമരുളുന്നതിൻെറ ഭാഗമായി ഖത്ത൪ ഒരുക്കങ്ങൾ തകൃതിയാക്കി. ലോകകപ്പിൻെറ മുന്നോടിയായുള്ള വികസന പ്രവ൪ത്തനങ്ങൾക്ക് ഖത്ത൪ 200 ബില്യൻ യു.എസ് ഡോള൪ ചെലവഴിക്കുമെന്ന് റിപ്പോ൪ട്ട്. ഇതിൽ 140 ബില്യൻ ഡോള൪ ഗതാഗതമുൾപ്പെടെ അടിസ്ഥാന വികസന സൗകര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുക. 
മെട്രോ റെയിൽ പാതകളും നിരവധി റോഡുകൾക്കും പുറമെ ഒരു വിമാനത്താവളവും ഇതിലുൾപ്പെടും. ഒരു മാസം നീളുന്ന ലോകകപ്പ് മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ വിവിധ രാജ്യക്കാരായ നാല് ലക്ഷം പേ൪ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ലോകകപ്പിനോടൊപ്പം രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കാനുള്ള പദ്ധതികളും ഖത്തറിനുണ്ട്. ഇതിനായി 20 ബില്യൻ ഡോള൪ ചെലവഴിക്കും. 2022ഓടെ പ്രതിവ൪ഷം 3.7 ദശലക്ഷം വിനോദസഞ്ചാരികൾ രാജ്യത്തെത്തുമെന്നും ഖത്ത൪ പ്രതീക്ഷിക്കുന്നു. ലോകകപ്പിനായി ആറ് പുതിയ സ്റ്റേഡിയങ്ങൾ നി൪മ്മിക്കാനും നിലവിലുള്ള രണ്ടെണ്ണം മോടിപിടിപ്പിക്കാനുമാണ് ഖത്ത൪ ഒരുങ്ങുന്നത്. 
ജൂൺ മാസത്തിൽ 40 ഡിഗ്രിയിലേറെ ചൂടുണ്ടാവാറുള്ള ഖത്ത൪ സ്റ്റേഡിയങ്ങൾ മുഴുവൻ എയ൪കണ്ടീഷൻ ഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 
2010ൽ നടന്ന തെരഞ്ഞെടുപ്പിൽ അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്ത൪ 2022ാമാണ്ടിലെ ലോക കപ്പിന് ആതിഥ്യമരുളാൻ യോഗ്യത നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.