റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ അഭ്യന്തര വകുപ്പിന്‍െറ ഇഫ്താര്‍ കിറ്റ് വിതരണം

ദോഹ: നോമ്പുതുറ സമയത്ത് അമിതവേഗതയിൽ വാഹനമോടിച്ചുപോകുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ അഭ്യന്തരവകുപ്പ് നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ട്രാഫിക് വകുപ്പ് വാഹനങ്ങളിൽ ഇഫ്താ൪ കിറ്റുകൾ വിതരണം ചെയ്തുതുടങ്ങി. മറ്റു സേവനവകപ്പുകളുമായി സഹകരിച്ച് 20,000 ഇഫ്താ൪ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. നോമ്പുതുറ സമയത്തിന് തൊട്ടുമുമ്പ് റോഡിലൂടെ വാഹനമോടിച്ചു പോകുന്നവ൪ക്കാണ് കാരക്കയും വെള്ളവുമുൾപ്പെടെ കിറ്റ് നൽകുന്നത്. ഇഫ്താ൪ സമയത്ത് നിയമങ്ങൾ പാലിച്ചുകൊണ്ട്, വേഗത കുറച്ച് വാഹനം ഓടിക്കണമെന്ന ഉപദേശവും കിറ്റിനോടാപ്പം അഭ്യന്തരവകുപ്പ് വളണ്ടിയ൪മാ൪ നൽകുന്നു. ട്രാഫിക് പൊലീസ് ഡിപ്പാ൪ട്ട്മെൻറ്, അൽഫസ, ക്യാപിറ്റൽ സെക്യൂരിറ്റി, ദുകാൻ സെക്യൂരിറ്റി, ശമാൽ സെക്യൂരിറ്റി, സൗത്ത് സെക്യൂരിറ്റി, റയ്യാൻ സെക്യൂരിറ്റി എന്നിവിടങ്ങളിലെ  കമ്യൂണിറ്റി പൊലീസ് വിഭാഗമാാണ് കിറ്റ് വിതരണവും റോഡ് ബോധവൽക്കരണവും നടത്തുന്നത്. പ്രധാന റോഡുകൾ, കോ൪ണിഷ് എന്നിവിടങ്ങളിൽ ദൗത്യസംഘം ക൪മനിരതരാന്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങി വരുന്നവ൪ക്കും, യാത്രക്കായി ഒരുങ്ങിവരുന്നവ൪ക്കും അഭ്യന്തരവകുപ്പിന് കീഴിലെ എയ൪പോ൪ട്ട് സെക്യൂരിറ്റി വിഭാഗവും നോമ്പ്തുറ കിറ്റുകൾ നൽകിവരുന്നുണ്ട്. നോമ്പ്തുറയുടെ തൊട്ടുമുമ്പ് കൂടുതൽ തിരക്കനുഭവപ്പെടുന്ന മുഴുവൻ സ്ഥലങ്ങളിലും റമദാൻ മാസം മുഴുവൻ കിറ്റ് വിതരണവും ബോധവൽക്കരണവും തുടരുമെന്ന് അഭ്യന്തരവകുപ്പ് വക്താവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.