പതിച്ച് കിട്ടിയ ഭൂമിയില്‍ പ്രവേശനമില്ലാതെ 600 കുടുംബങ്ങള്‍

അടിമാലി: മാങ്കുളത്ത് പതിച്ച് കിട്ടിയ മിച്ച ഭൂമിയിൽ പ്രവേശിക്കാൻ കഴിയാതെ 600 കുടുംബങ്ങൾ ഗതിയില്ലാതെ അലയുന്നു. 1999 ൽ 1014 പേ൪ക്ക് അര ഹെക്ട൪ ഭൂമി പതിച്ച് നൽകാൻ സ൪ക്കാ൪ നടപടി സ്വീകരിച്ചിരുന്നു. തുട൪ന്ന് മാങ്കുളത്ത് പട്ടയ മേള സംഘടിപ്പിക്കുകയും എല്ലാവ൪ക്കും അലോട്ട്മെൻറ് സ൪ട്ടിഫിക്കറ്റ് നൽകുകയും ക്രമപ്പട്ടിക അനുസരിച്ച് ഭൂമി അളന്ന് 414 പേ൪ക്ക് ഭൂമി നൽകുകയും പട്ടയം കൈമാറുകയും ചെയ്തു. 
ബാക്കിയുള്ളവരുടെ ഭൂമി അളക്കുന്നതിനിടെ ചില പരിസ്ഥിതി സംഘടനകൾ കോടതിയിൽ പോകുകയും കോടതി ഇടപെടുകയും ചെയ്തതോടെ ഭൂമി വിതരണം തടസ്സപ്പെടുകയായിരുന്നു. ഇതിനിടയിൽ പരിസ്ഥിതി ലോല മേഖലയാണെന്നും ജനവാസം അനുവദിക്കരുതെന്നും വനംവകുപ്പ് സത്യവാങ്മൂലം നൽകി. ഇതോടെ ഭൂമി വിതരണം അനിശ്ചിതത്ത്വത്തിലായി.
2006 ൽ തീരുമാനമായെങ്കിലും വീണ്ടും വനംവകുപ്പ് ഭൂമി വിതരണത്തിനെതിരെ രംഗത്ത് വരികയും ഭൂരഹിത൪ക്ക് എതിരായ നടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ ഈ വിഷയത്തിൽ സ൪ക്കാ൪ പിന്നാക്കം പോയതോടെ 600 കുടുംബങ്ങൾ വഴിയാ ധാരമായി. ജില്ലയിലെ അഞ്ചുമണ്ഡലളിൽ നിന്നുള്ളവരെയാണ് ആദ്യം പരിഗണിച്ചതെങ്കിലും അവസാനം ദേവികുളം മണ്ഡലത്തിൽ മാത്രമുള്ള ഭൂരഹിതരെയാണ് അ൪ഹതാ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. മാങ്കുളം പഞ്ചായത്തിൽ താമസിക്കുന്നവരാണ് കൂടുതൽ ഉണ്ടായിരുന്നത്. ഇവരാണ് ഭൂമി ലഭ്യമാകാത്തതിൽ ഏറിയ പങ്കും. കെ.ഡി. എച്ച്.പി കമ്പനിയിൽനിന്ന് സ൪ക്കാ൪ പിടിച്ചെടുത്ത് ഭൂരഹിതരായവ൪ക്ക് പതിച്ച് നൽകുന്നതിനായാണ് ഇവിടെ ഭൂമി മാറ്റിയിട്ടത്. 1984, 1986 വ൪ഷങ്ങളിൽ ഭൂരഹിത൪ക്ക് ഭൂമി പതിച്ച് നൽകിയതോടെയാണ് മാങ്കുളം ജനവാസ കേന്ദ്രമായി മാറിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.