ജിദ്ദ തര്‍ഹീലില്‍ തിരക്കു കുറഞ്ഞു

ജിദ്ദ: ഇളവുകാലം നാലു മാസത്തേക്കു കൂടി ദീ൪ഘിപ്പിച്ച ശേഷം ജിദ്ദ ത൪ഹീലിൽ ഇന്ത്യക്കാരുടെ ആദ്യ ഊഴത്തിൽ തിരക്കു കുറവ്. കഴിഞ്ഞ രണ്ടാഴ്ച ഡീപോ൪ട്ടേഷൻ സെൻററിൽ വന്നതിൻെറ പകുതിയോളം പേ൪ മാത്രമേ നോമ്പിനു മുമ്പുള്ള അവസാന ദിനമായ ചൊവ്വാഴ്ച വിരലടയാളമെടുക്കാനെത്തിയുള്ളൂ. നാലുമാസക്കാലം നീട്ടി നൽകിയതോടെ പലരും ത൪ഹീൽ വഴി പുറത്തുകടക്കുന്നതൊഴിവാക്കി പുതിയ സ്പോൺസറെയും തൊഴിലും കണ്ടെത്താനുള്ള ശ്രമത്തിലാണ്. 
കഴിഞ്ഞയാഴ്ചകളിൽ നടപടിക്രമങ്ങൾ ബാക്കിവന്നവ൪ക്കാണ് ഇന്നലെ മുൻഗണന നൽകിയിരുന്നത്. ഇതിൽ ഉംറ, ഹജ്ജ് വിസകളിൽ വന്ന് അവധികഴിഞ്ഞ് ദീ൪ഘകാലം ഇവിടെ തങ്ങിയവരും ഉണ്ടായിരുന്നു. കഴിഞ്ഞ പൊതുമാപ്പ് ഉപയോഗപ്പെടുത്താതെയും ഇവിടെ തങ്ങിയ ഇവരിൽ പലരും ഇപ്പോൾ നാടുവിടാനുള്ള തയാറെടുപ്പിലാണ്. അനധികൃത വിസയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തി പരാജയപ്പെട്ടു മടങ്ങിയ ശേഷം വീണ്ടും സൗദിയിലെത്തി കുടുങ്ങിയവരെയും കണ്ടു. ഇങ്ങനെയുള്ള നിരവധി പേരുടെ വിരലടയാളമെടുപ്പ് ചൊവ്വാഴ്ച പൂ൪ത്തിയായി. ഏകദേശം എഴുനൂറോളം പേരുടെ നടപടിക്രമങ്ങളാണ് ചൊവ്വാഴ്ച പൂ൪ത്തീകരിച്ചത്. ജിദ്ദ, മക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ കേസുകൾ മാത്രമാണ് ജിദ്ദയിൽ പരിഗണിക്കുക എന്നറിഞ്ഞിട്ടും മറ്റു ദിക്കുകളിൽ നിന്നു ഇന്നലെയും ആളുകൾ എത്തിയിരുന്നു. 
കോൺസൽ എസ്.ഡി. മൂ൪ത്തിയുടെ നേതൃത്വത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടനാപ്രവ൪ത്തകരും ആളുകളെ സഹായിക്കുന്നതിന് രംഗത്തുണ്ടായിരുന്നു. വിരലടയാളമെടുപ്പിന് എത്തിയ ആളുകൾക്ക് കേരള റിലീഫ് വിങ് കുടിവെള്ളവും ലഘുഭക്ഷണവും ഫായിദ അബ്ദുറഹ്മാൻെറയും കെ.എം.സി.സിയുടെയും നേതൃത്വത്തിൽ ഉച്ചഭക്ഷണവും വിതരണം ചെയ്തു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.